കണ്ണൂർ: ആരോഗ്യമന്ത്രിയുടെ ഓഫീസിനെതിരെ ഉണ്ടായത് ഗൂഢാലോചനയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആരോപണത്തിന് ആയുസുണ്ടായില്ല. കെട്ടിച്ചമച്ച കഥകള്‍ ഇനിയും വരും. തെറ്റില്ലാതെ പ്രവര്‍ത്തിച്ചുവരുന്നതാണ് ആരോഗ്യവകുപ്പെന്നും മുഖ്യമന്ത്രി. സര്‍ക്കാരിനെതിരെ വ്യാജകഥകള്‍ വ്യാപകമായി പ്രചരിപ്പിക്കുകയാണ്. ഇതിന്റെ ഭാഗമായാണ് ആരോഗ്യമന്ത്രിയുടെ ഓഫീസില്‍ അഴിമതി നടത്തിയെന്ന് പ്രചാരണം. എന്നാല്‍ ഇതിന് വലിയ ആയുസ് ഉണ്ടായില്ല. ആ ആയുസ് ഇല്ലാത്തത് ഈ പറഞ്ഞയാള്‍ ആര്‍ക്കെതിരെയാണോ ഉന്നയിച്ചത് അയാള്‍ ആ ദിവസം തിരുവനന്തപുരത്ത് ഇല്ലായിരുന്നു. അത് വ്യക്തമായിട്ടും ചിലര്‍ വിടാന്‍ തയ്യാറാല്ലാതെ വീണ്ടും പ്രചരണം നടത്തുന്ന നിലയുണ്ടായി. പിന്നീടാണ് യഥാര്‍ഥ കള്ളി വെളിച്ചാത്താവുന്നത്.
ഇതൊരു ഗൂഢാലോചനയുടെ ഭാഗമായി വന്ന വാര്‍ത്തയാണെന്നും സൃഷ്ടിക്കപ്പെട്ടതാണെന്നും ഇല്ലാത്തൊരുസംഭവം ഉണ്ടെന്ന് വരുത്താനുള്ളനീക്കങ്ങളാണ് നടന്നതെന്ന് ഇപ്പോള്‍ എല്ലാവര്‍ക്കും ബോധ്യമായെന്നും പിണറായി പറഞ്ഞു.എൽഡിഎഫിന്റെ ന്റെ ആദ്യ കുടുംബ സംഗമം ധർമടം വേങ്ങാട് തുടക്കമായി.