Share this Article
സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂടും; പുറത്തുനിന്ന് വൈദ്യുതി വാങ്ങേണ്ട സ്ഥിതിയാണെന്നും മന്ത്രി കെ കൃഷ്ണന്‍ കുട്ടി
വെബ് ടീം
posted on 09-10-2023
1 min read
electricity rate will increase in the state

തൊടുപുഴ: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കേണ്ടി വരുമെന്ന് മന്ത്രി കെ കൃഷ്ണന്‍ കുട്ടി. ചെറിയ വര്‍ധനവാണ് പ്രതീക്ഷിക്കുന്നത്. പുറത്തുനിന്ന് വൈദ്യുതി വാങ്ങേണ്ട സ്ഥിതിയാണ് നിലവില്‍ ഉള്ളതെന്നും കൃഷ്ണന്‍ കുട്ടി പറഞ്ഞു

'ചെറിയ ഒരു വര്‍ധനവേ വരൂ എന്നാണ് പ്രതീക്ഷ. വാങ്ങുന്ന വിലയ്ക്കേ വൈദ്യുതി കൊടുക്കാന്‍ പറ്റൂ. ഉപഭോക്താവിനെ കഴിയുന്നത്ര വിധത്തില്‍ വിഷമിപ്പിക്കാതിരിക്കാനുള്ള നടപടിയാണ് സ്വീകരിക്കുക. അതിന്റെ ഇടയില്‍ മഴ പെയ്താല്‍ രക്ഷപ്പെടാനാകു'മെന്ന് മന്ത്രി ഇടുക്കിയില്‍ മാധ്യമങ്ങളോട് പറഞ്ഞു. 

നിലവില്‍ സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടേണ്ട സാഹചര്യമാണ് ഉള്ളത്. എന്നാല്‍ നിരക്ക് വര്‍ധന എത്രയുണ്ടാകുമെന്ന് മന്ത്രി അറിയിച്ചിട്ടില്ല. പുറത്തുനിന്ന് വാങ്ങുമ്പോള്‍ അവരാണ് വില നിശ്ചയിക്കുന്നത്. അതിനനുസരിച്ച് ആനുപാതികമായി സംസ്ഥാനത്തും വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കേണ്ടി വരും. ഇക്കാര്യത്തില്‍ റെഗുലേറ്ററി കമ്മീഷനാണ് തീരുമാനമെടുക്കുക.

ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories