കൊച്ചി: വീഡിയോ സന്ദേശവുമായി മുന്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍. നിരപരാധിയാണെന്നും നിരപരാധിയുടെ കൂടെ ദൈവമുണ്ടാകുമെന്നും ഫ്രാങ്കോ മുളയ്ക്കല്‍ പറയുന്നു.മാധ്യമപ്രവര്‍ത്തകരടക്കം പ്രമുഖരെ ഉള്‍പ്പെടുത്തി രൂപീകരിച്ച വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് പ്രതികരണം
ജലന്ധര്‍ ബിഷപ്പ് സ്ഥാനം ഒഴിഞ്ഞ ശേഷം ആദ്യമായാണ് ഫ്രാങ്കോ മുളയ്ക്കലിന്റെ പ്രതികരണം.കന്യസ്ത്രീയെ പീഡിപ്പിച്ച കേസില്‍ 2018 ല്‍ അറസ്റ്റ് ചെയ്ത ദിവസത്തെ കാര്യങ്ങളാണ് വിഡീയോയില്‍ ഫ്രാങ്കോ മുളയ്ക്കല്‍ പറയുന്നത്
തന്നെ അറസ്റ്റ് ചെയ്തപ്പോള്‍ വഞ്ചി സ്‌ക്വയറില്‍ ലഡു വിതരണം നടത്തി.പിന്നെ അവര്‍ക്ക് അതിന് അവസരം ഉണ്ടായില്ലെന്നും ഫ്രാങ്കോ മുളയ്ക്കല്‍ പറയുന്നു.
അടുത്തിടെ മാധ്യമപ്രവര്‍ത്തകരടക്കം പ്രമുഖരെ ഉള്‍പ്പെടുത്തി ഫ്രാങ്കോ മുളയ്ക്കല്‍ വാട്സാപ്പ് ഗ്രൂപ്പ് രൂപീകരിച്ചിരുന്നു. ഈ ഗ്രൂപ്പിലാണ് സന്ദേശം പോസ്റ്റ് ചെയ്തത്. ചില വിശുദ്ധ കാര്യങ്ങള്‍ പങ്കുവെക്കാനാണ് ഗ്രൂപ്പ് രൂപീകരിച്ചതെന്നാണ് ഫാങ്കോ മുളയ്ക്കലിന്റെ വാദം. കന്യസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ഫ്രാങ്കോ മുളയ്ക്കലിനെ കോട്ടയം അഢീഷണല്‍ സെഷന്‍സ് കോടതി വെറുതെ വിട്ടിരുന്നു. ഇതിനെതിരെ പ്രോസിക്യുഷന്‍ ഹൈക്കോടതിയില്‍ നല്‍കിയിട്ടുണ്ട്. ഇതിനിടെ കഴിഞ്ഞ ജൂണിലാണ് ജലന്ധര്‍ രൂപത ബിഷപ്പ് സ്ഥാനം ഫ്രാങ്കോ മുളയ്ക്കല്‍ രാജിവെച്ചത്