പത്തനംതിട്ട നഗരസഭ സെക്രട്ടറി കെ.കെ സജിത്ത് കുമാർ (47) മധ്യപ്രദേശിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. പരിശീലനത്തിന്റെ ഭാഗമായി ഇൻഡോറിൽ ആയിരുന്നു സജിത്ത് കുമാർ.
രാവിലെ ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ആശുപതിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം നാട്ടിൽ എത്തിക്കാൻ നടപടികൾ ആരംഭിച്ചു. തിരുവനന്തപുരത്ത് താമസിക്കുന്ന സജിത്ത് കുമാറിന്റെ കുടുംബവീട് തൊടുപുഴയിലാണ്.
കുത്തുപറമ്പ് നഗരസഭാ മുൻ സെക്രട്ടറിയായിരുന്നു.