Share this Article
വീണ വിജയന്റെ കമ്പനി നികുതിയടച്ചെന്ന് ധനവകുപ്പ്; ജിഎസ്ടി കമ്മീഷണർ ധനമന്ത്രിക്ക് റിപ്പോർട്ട് നൽകി
വെബ് ടീം
posted on 21-10-2023
1 min read
Veena Vijayan Paid igst confirmed by kerala finance

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ  മകൾ വീണ വിജയന്റെ  കമ്പനിയായ എക്സലോജിക്‌ നികുതിയടച്ചെന്ന്ധനവകുപ്പ്. സിഎംആർഎല്ലുമായുള്ള 

ഇടപാടിലെ നികുതി അടച്ചിരുന്നു എന്ന റിപ്പോർട്ട് നികുതി വകുപ്പ് കൈമാറി. സിഎംആർഎല്ലിൽ നിന്ന് കൈപ്പറ്റിയ 1.72 കോടി രൂപയ്ക്കാണ് ഐജിഎസ്ടി അടച്ചത്.  നികുതി അടച്ചതായി ജിഎസ്ടി കമ്മീഷണർ ധനമന്ത്രിക്ക് റിപ്പോർട്ട് നൽകി.

നികുതിയടച്ചത് കേരളത്തിന് പുറത്താണെന്നും നികുതി വകുപ്പിന്റെ റിപ്പോർട്ടിൽ പരാമർശിച്ചു. മാത്യു കുഴൽ നാടൻ എംഎൽഎയുടെ പരാതിയിലാണ് പരിശോധന നടത്തിയത്. എന്നാൽ നികുതി അടച്ചതിന്റെ വിശദാംശങ്ങൾ പുറത്ത് വിടില്ല.

നികുതിദായകന്റെ വിവരങ്ങൾ പുറത്ത് വിടാൻ നിയമ തടസം ഉണ്ടന്ന് ധനവകുപ്പും വ്യക്തമാക്കി. വിശദാംശങ്ങൾ ലഭിക്കാത്തതിനാൽ നികുതി അടച്ചതെന്നാണെന്ന് വ്യക്തമല്ല. വിശദാംശങ്ങൾ അറിഞ്ഞ ശേഷം കൂടുതൽ പ്രതികരിക്കാമെന്നും മാത്യു കുഴൽനാടൻ എംഎൽഎ പറഞ്ഞു.

വീണാ വിജയന്റെ കമ്പനിയായ എക്സാ ലോജിക്, സിഎംആർഎല്ലിൽ നിന്ന് പണം കൈപ്പറ്റിയെന്ന വിവരം പുറത്തുവന്നതിന് പിന്നാലെ വീണ അനധികൃതമായാണ് പണം കൈപ്പറ്റിയതെന്ന ആരോപണം ഉയർന്നിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories