Share this Article
മലയാളി യുവാവും ബംഗാളി യുവതിയും ബംഗളുരുവിലെ അപ്പാർട്ട്മെന്റിനുള്ളിൽ മരിച്ചനിലയിൽ
വെബ് ടീം
posted on 06-11-2023
1 min read
MALAYALI WOMEN AND MALAYALI YOUNG MAN DIES IN BENGALURU APARTMENTS

ബെംഗളൂരു: അപ്പാർട്ട്മെന്റിനുള്ളിൽ മലയാളി യുവാവിനെയും ബംഗാളി യുവതിയെയും മരിച്ച നിലയിൽ കണ്ടെത്തി. ഇരുവരെയും  തീകൊളുത്തി മരിച്ച നിലയിലാണ് കണ്ടെത്തിയത്. ഇടുക്കി സ്വദേശി അബിൽ ഏബ്രഹാം (29), കൊൽക്കത്ത സ്വദേശിനി സൗമിനി ദാസ് (20) എന്നിവരെയാണ് കൊത്തന്നൂർ ദൊഡ്ഡഗുബ്ബിയിലെ അപ്പാർട്ട്മെന്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഞായറാഴ്ച വൈകിട്ടാണ് സംഭവം. സൗമിനി സംഭവസ്ഥലത്തും അബിൽ ആശുപത്രിയിലുമാണ് മരിച്ചത്.

മൂന്നു ദിവസം മുൻപാണ് ഇരുവരും ഇവിടെ ഒരുമിച്ച് താമസം ആരംഭിച്ചത്. വിവാഹിതയായ സൗമിനി മാറത്തഹള്ളിയിലെ സ്വകാര്യ നഴ്സിങ് കോളജിലെ രണ്ടാം വർഷ വിദ്യാർഥിനിയാണ്. നഴ്സിങ് റിക്രൂട്ട്്മെന്റ് ഏജൻസി ഉടമയായ അബിൽ അവിവാഹിതനാണ്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി വിക്ടോറിയ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കൊത്തന്നൂർ പൊലീസ് കേസെടുത്തു.

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories