Share this Article
കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് ; എന്‍ ഭാസുരംഗനെ സിപിഐ പുറത്താക്കി
Kandala Cooperative Bank Fraud; CPI expelled N Bhasurangan

കണ്ടല സഹകരണ ബാങ്ക് തട്ടിപ്പില്‍ എന്‍ ഭാസുരംഗനെ സിപിഐ പുറത്താക്കി.സാഹചര്യം ഗൗരവമുള്ളതെന്ന് പാര്‍ട്ടി നേതൃത്വത്തിന്റെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. കണ്ടല സഹകരണ ബാങ്കില്‍ ഇ.ഡി റെയ്ഡ് 24 മണിക്കൂര്‍ പിന്നിട്ടു. ഇന്നലെ പുലര്‍ച്ചെയാണ് ബാങ്ക് അടക്കം ഏഴിടങ്ങളില്‍ പരിശോധന തുടങ്ങിയത്. പരിശോധനയ്ക്കിടെ ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്ന് ബാങ്ക് മുന്‍ പ്രസിഡന്റ് ഭാസുരാംഗനെ  തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭാസുരാംഗനെ ഇ.ഡി കസ്റ്റഡിയിലെടുത്തതായും സൂചനയുണ്ട് . 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories