വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ നിർമ്മാണത്തിന് ആവശ്യമായ ക്രെയിനുമായി രണ്ടാമത്തെ കപ്പൽ ഇന്നെത്തും. ചൈനയിലെ ഷാംഗ്ഹായിൽ നിന്നുള്ള ഷെൻഹുവ 29 എന്ന കപ്പലാണ് രാവിലെ വിഴിഞ്ഞത്ത് എത്തുക. ഒരു ഷിപ്പ് ടു ഷോർ ക്രെയിൻ, അഞ്ച് യാർഡ് ക്രെയിനുകൾ എന്നിവയാണ് കപ്പലിലുള്ളത്. ഇതിൽ ഷിപ്പ് ടു ഷോർ ക്രെയിൻ വിഴിഞ്ഞത്തിറക്കിയശേഷം ബാക്കിയുള്ളവയുമായി കപ്പൽ ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തേക്ക് പോകും.