ഗാസയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 11000 കടന്നു.വടക്കന്‍ ഗാസയില്‍ തെരുവു യുദ്ധം രൂക്ഷമായതോടെ ആയിരക്കണക്കിന് പേരാണ് ദിവസവും തെക്കന്‍ ഗാസയിലേക്ക് പലായനം ചെയ്യുന്നത്.അതിനിടെ ആശുപത്രികള്‍ക്കു നേരെയുള്ള ആക്രമണം ഇസ്രയേല്‍ തുടരുകയാണ്.
അല്‍ ഷിഫാ ,അല്‍ ഖുദ്‌സ് ആശുപത്രികള്‍ക്ക് നേരേ ഇന്നലെയും ആക്രമണം ഉണ്ടായി.ഇന്ധനവും അവശ്യ വസ്തുക്കളും തീര്‍ന്നതിനാല്‍ മൂന്ന് മണിക്കൂറിനുള്ളില്‍ പ്രവര്‍ത്തനം നിര്‍ത്തേണ്ടി വരുമെന്ന് പലസ്തീന്‍ റെഡ് ക്രസന്റ് അറിയിചിചു. ജബാലിയ , അല്‍ ബുറേജ് അഭയാര്‍ത്ഥി ക്യാമ്പുകള്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ കുറഞ്ഞത് ആറു പേരെങ്കിലും കൊല്ലപ്പെട്ടതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.ഇന്ന് റിയാദില്‍ നടക്കുന്ന അറബ് - ഇസ്ലാമിക് സംയുക്ത ഉച്ചകോടി പലസ്തീന്‍ സംഘര്‍ഷം ചര്‍ച്ച ചെയ്യും.