നാല് ദിവസത്തെ താത്ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ഗാസയില്‍ നിന്ന് പുറത്തു വരുന്നത് ആശ്വാസത്തിന്റെ വാര്‍ത്തകള്‍. 39 പലസ്തീന്‍ തടവുകാരെ വിട്ടയച്ചതിന് പകരമായി 24 ബന്ദികളെ റെഡ്‌ക്രോസ് വഴി ഹമാസ് കൈമാറി.
24 ബന്ദികളെ റെഡ്‌ക്രോസ് വഴിയാണ് ഹമാസ് കൈമാറിയത്. ഇതില്‍ സ്ത്രീകളും കുട്ടികളുമടങ്ങിയ 13 ഇസ്രയേലികള്‍, പത്ത് തായ്‌ലാന്‍ഡ് പൗരന്മാര്‍, ഒരു ഫിലിപ്പീന്‍സ് പൗരന്‍ എന്നിവര്‍ ഉള്‍പ്പെടുന്നു. 24 സ്ത്രീകളും 15 കുട്ടികളുമടങ്ങുന്ന 39 പലസതീനികളെയാണ് ഇസ്രയേല്‍ മോചിപ്പിച്ചത്. നാല് ദിവസത്തിന് ശേഷം ആക്രമണം പുനരാരംഭിക്കുമെന്നാണ് ഇരുപക്ഷത്തിന്റെയും നിലപാട്. അതേ സമയം ഇസ്രായേലും ഫലസ്തീനിയും തമ്മിലുള്ള സമാധാന ഉടമ്പടിക്കായി ഇക്വഡോര്‍ വൈസ് പ്രസിഡന്റ് ടെല്‍ അവീവില്‍ എത്തിച്ചേരും. ഇസ്രായേലും ഹമാസും തമ്മിലുള്ള വെടിനിര്‍ത്തല്‍ ഉടമ്പടി നീട്ടാനുള്ള സാധ്യതയുണ്ടെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡനും വ്യക്തമാക്കി.
ഓരോ ദിവസവും 300 ട്രക്ക് അവശ്യ സാധനങ്ങളും ഒരു ലക്ഷത്തിലധികം ലിറ്റര്‍ ഇന്ധനവും ഈജിപ്ത് വഴി ഗാസയിലേക്ക് എത്തിക്കാനാുള്ള ശ്രമവും പുരോഗമിക്കുകയാണ്. അതേസമയം വെടിനിര്‍ത്തലിന് തൊട്ടുമുമ്പ് വരെ ഇസ്രയേല്‍ സൈന്യം ഗാസയില്‍ നടത്തിയ രൂക്ഷമായ ആക്രമണത്തില്‍ ഇന്തോനേഷ്യന്‍ ആശുപത്രിയുടെ ഒരു ഭാഗം തകര്‍ന്നു. ജബലിയ അഭയാര്‍ഥിക്യാമ്പില്‍ 27 പേര്‍ കൊല്ലപ്പെട്ടു. ബെയ്ത് ഹനൂനിലെ ജനവാസ കേന്ദ്രത്തിലും ആക്രമണമുണ്ടായി. ഓരോ ദിവസവും 300 ട്രക്ക് അവശ്യ സാധനങ്ങളും ഒരു ലക്ഷത്തിലധികം ലിറ്റര്‍ ഇന്ധനവും ഈജിപ്ത് വഴി ഗാസയിലേക്ക് എത്തിക്കാനാുള്ള ശ്രമവും പുരോഗമിക്കുകയാണ്.