Share this Article
തദ്ദേശീയമായി നിര്‍മ്മിച്ച തേജസ് യുദ്ധവിമാനത്തില്‍ പറന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി
Prime Minister Narendra Modi flew in the indigenously built Tejas fighter jet

ഇന്ത്യന്‍ നിര്‍മ്മിത യുദ്ധവിമാനത്തില്‍ പറന്നുയര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. തേജസില്‍ യാത്ര ചെയ്യുന്ന മോദിയുടെ ചിത്രങ്ങള്‍ പുറത്തുവന്നു. ബെംഗളൂരു ആസ്ഥാനമായുള്ള പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡ് ആണ് തേജസ് നിര്‍മ്മിക്കുന്നത്.

തേജസ് വിമാനത്തിലെ യാത്ര വിജയകരമായി പൂര്‍ത്തിയായെന്നും അനുഭവം അവിശ്വസനീയമായിരുന്നുവെന്നും മോദി എക്‌സില്‍ കുറിച്ചു. രാജ്യത്തിന്റെ തദ്ദേശീയ കഴിവുകളില്‍ ആത്മവിശ്വാസം ഇതോടെ വര്‍ദ്ധിച്ചെന്നും അദ്ദേഹം പറഞ്ഞു. 36,468 കോടി രൂപയുടെ കരാറില്‍ 83 തേജസ് യുദ്ധവിമാനങ്ങളാണ് ഇന്ത്യ ഓര്‍ഡര്‍ ചെയ്തിട്ടുള്ളത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories