സംസ്ഥാനത്ത് തപാല്‍ ജീവനക്കാര്‍ അനിശ്ചിതകാല സമരത്തിലേക്ക്. 2016 ജനുവരി മുതല്‍ ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ ആവശ്യപ്പെട്ടാണ് ഡിസംബര്‍ 12 മുതല്‍ ജീവനക്കാര്‍ പണിമുടക്കിലേക്കിറങ്ങുന്നത്.
വയനാട്ടിലെ കല്‍പ്പറ്റയില്‍ ചേര്‍ന്ന ഗ്രാമീണ തപാല്‍ ജീവനക്കാരുടെ സംഗമത്തിലാണ് അനിശ്ചിതകാല സമരം പ്രഖ്യാപിച്ചത്. തങ്ങളുടെ അവകാശം നേടിയെടുക്കാന്‍ എല്ലാ യൂണിയനുകളും ഒറ്റക്കെട്ടായി രംഗത്തിറങ്ങാനാണ് തീരുമാനം.
2016 ജനുവരി മുതല്‍ ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ക്ക് വേണ്ടി നിരവധി സമരങ്ങള്‍ നടത്തിയിട്ടും അനന്തമായി നീട്ടിക്കൊണ്ടുപോകുന്ന കേന്ദ്ര ഗവ. നിലപാടില്‍ ഇന്ത്യയിലെ മൂന്ന് ലക്ഷത്തോളം ജീവനക്കാര്‍ അസംതൃപ്തരാണ്. ഈ സാഹചര്യത്തിലാണ് ഡിസം.12 മുതല്‍ അനിശ്ചിതകാല പണിമുടക്ക് നടത്താന്‍ സംയുക്ത സമരസമിതി രംഗത്തിറങ്ങുന്നത്.
കല്പറ്റയില്‍ നടന്ന സംഗമം പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചു. സംഗമത്തില്‍ ചെയര്‍മാന്‍ എം. വി. രാജു അധ്യക്ഷനായിരുന്നു. എ.ഐ.ജി.ഡി.എസ്.യു.സര്‍ക്കിള്‍ സെക്രട്ടറി. കെ. ജാഫര്‍ ഉദ്ഘാടനം ചെയ്തു.കണ്‍വീനര്‍. എം. ടി. സുരേഷ്, എം. വിനോദ് കുമാര്‍, ഡേവിഡ് ജെയിംസ്, തുടങ്ങിയവര്‍ സംസാരിച്ചു.