സംസ്ഥാനത്തെ ബിജെപി എൻഡിഎ സഖ്യത്തിന്റെ ആദ്യ സ്ഥാനാർത്ഥി പട്ടിക ഫെബ്രുവരി 15ന് ശേഷം കോട്ടയം ഇടുക്കി പാർലമെന്റ് മണ്ഡലങ്ങൾ ബിഡിജെസിന് വിട്ടു നൽകാൻ സാധ്യത.
ആഭ്യന്തരമന്ത്രി അമിത് ഷായുടെ സംസ്ഥാന സന്ദർശനത്തിനു ശേഷം ആദ്യ സ്ഥാനാർത്ഥി പട്ടിക പുറത്തുവിടാൻ ആണ് ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം ഈ മാസം 13ന് തിരുവനന്തപുരത്ത് എത്തിയിരുന്ന യോഗത്തിൽ വച്ച് പിസി ജോർജ് ബിജെപിയുടെ അംഗത്വം ഔദ്യോഗികമായി സ്വീകരിക്കും അതിനു തൊട്ടു പിന്നാലെ ബിജെപി നേതാക്കളും അഭിക്ഷായി മായുള്ള ചർച്ചയ്ക്ക് ശേഷം ആയിരിക്കും ആദ്യപട്ടിക പുറത്തുവിടുക .
ആറ്റിങ്ങൽ തൃശ്ശൂർ പത്തനംതിട്ട കോട്ടയം എന്നീ പാർലമെന്റ് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളുടെ പട്ടിക ഏകദേശം ചർച്ച ചെയ്തു സമവായത്തിൽ എത്തിക്കഴിഞ്ഞു വി മുരളീധരൻ ആറ്റിങ്ങൽ മത്സരിക്കുമെന്ന് മാസങ്ങൾക്കു മുമ്പ് തന്നെ ഏറെക്കുറെ ഉറപ്പായിരുന്നു.
തൃശ്ശൂർ സ്വന്തമാക്കാൻ സുരേഷ് ഗോപിയും നേരത്തെ തന്നെ തയ്യാറെടുത്തിരുന്നു പത്തനംതിട്ടയിൽ പിസി ജോർജ് ഏകദേശം സ്ഥാനാർത്ഥിത്വം ഉറപ്പിച്ചു കഴിഞ്ഞു .കോട്ടയം ബിഡിജെസിന് വിട്ടുകിട്ടുന്നതോടെ തുഷാർ വെള്ളാപ്പള്ളിയെ അവിടെ സ്ഥാനാർത്ഥിയാക്കാനാണ് ബിഡിജെഎസ്സിന്റെ നീക്കം .
അതേസമയം ബിജെപി വിജയം പ്രതീക്ഷിക്കുന്ന തിരുവനന്തപുരം മണ്ഡലത്തിലെ സർപ്രൈസ് ഇപ്പോഴും തുടരുകയാണ് കേന്ദ്ര മന്ത്രിമാരുടെ പേരുകൾ പറഞ്ഞു കേൾക്കുന്നുണ്ടെങ്കിലും അതൊന്നും തന്നെ സ്ഥിരീകരിക്കാൻ ബിജെപി സംസ്ഥാന നേതൃത്വം തയ്യാറാകുന്നില്ല .
പാലക്കാട് കാസർഗോഡ് മണ്ഡലങ്ങളിലും നല്ല മത്സരം കാഴ്ചവയ്ക്കാൻ കഴിയും എന്ന് പ്രതീക്ഷയിലാണ് ബിജെപി സംസ്ഥാന നേതൃത്വം .പാലക്കാട് പാർലമെന്റ് മണ്ഡലത്തിൽ ശോഭാ സുരേന്ദ്രനാണ് സാധ്യത കൂടുതൽ .ഫെബ്രുവരി അവസാനവാരത്തോടുകൂടി തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനുള്ള സാധ്യത ഉണ്ടെന്നാണ് ബിജെപി നേതാക്കളുടെ വിലയിരുത്തൽ. അതുകൊണ്ടുതന്നെ മാർച്ച് ആദ്യവാരത്തിന് മുമ്പ് തന്നെ സ്ഥാനാർത്ഥി പട്ടിക ദേശീയതലത്തിൽ പുറത്തിറക്കും.
സംസ്ഥാനത്ത് കെ സുരേന്ദ്രൻ നടത്തുന്ന പദയാത്ര വലിയ വിജയമാണെന്നാണ് സംസ്ഥാന നേതാക്കളുടെ വിലയിരുത്തൽ അതുകൊണ്ടുതന്നെ കേരളത്തിലെ മൂന്നു മണ്ഡലങ്ങളിലെങ്കിലും വിജയം ഉറപ്പിക്കാൻ കഴിയും എന്ന പ്രതീക്ഷയും നേതൃത്വത്തിന് ഉണ്ട്.