മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയന്റെ പരാതിയിൽ ഷോൺ ജോർജിനെതിരെ കേസ്. കനേഡിയൻ കമ്പനിയുണ്ടെന്ന് സൈബറിടങ്ങളിൽ വ്യാജ പ്രചരണം നടത്തിയെന്ന് ഷോൺ ജോർജ് അരോപിച്ചിരുന്നു. തിരുവനന്തപുരം സൈബര്‍ ക്രൈം പൊലീസ് ആണ് കേസെടുത്തത്.
എക്‌സാലോജിക്-സിഎംആര്‍എല്‍ കേസുമായി ബന്ധപ്പെട്ട് ഷോണ്‍ ജോര്‍ജ് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ‘ദി സ്‌കൈ 11’ എന്ന കമ്പനിയ്‌ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചത്. ഈ കമ്പനിയില്‍ വീണാ വിജയന് പങ്കാളിത്തമുണ്ടെന്നായിരുന്നു ഷോണ്‍ ജോര്‍ജിന്റെ ആരോപണം. ഇതിന്റെ പേരില്‍ രാഷ്ട്രീയ വിവാദം കൂടി ഉയര്‍ന്ന പശ്ചാത്തലത്തിൽ വീണ വിജയൻ തിരുവനന്തപുരം സൈബര്‍ പൊലീസിന് പരാതി നല്‍കി.
വീണയ്‌ക്കെതിരെ കനേഡിയന്‍ കമ്പനിയുമായി ബന്ധപ്പെടുത്തി വാസ്തവവിരുദ്ധമായ കാര്യങ്ങള്‍ പറഞ്ഞെന്നതിലാണ് പൊലീസ് കേസെടുത്തത്. രാഷ്ട്രീയലക്ഷ്യങ്ങള്‍ വച്ച് ഷോണ്‍ തന്റെ പേര് അനാവാശ്യ വിവാദങ്ങളിലേക്ക് വലിച്ചിഴച്ചെന്നും പരാതിയിലുണ്ടായിരുന്നു. ഷോണിന് പിന്നാലെ വാര്‍ത്ത നല്‍കിയ ഓണ്‍ലൈന്‍ മാധ്യമത്തിനെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.