Share this Article
ടിപി വധക്കേസിലെ പ്രതി പി.കെ കുഞ്ഞനന്തന്റെ മരണത്തില്‍ വിവാദ പരാമര്‍ശവുമായി; കെഎം ഷാജി
Controversial remarks on the death of PK Kunjananthan, accused in the TP murder case; KM Shaji

ടിപി വധക്കേസിലെ പ്രതി പി.കെ കുഞ്ഞനന്തന്റെ മരണത്തില്‍ ആരോപണവുമായി  മുസ്ലീം ലീഗ് നേതാവ് കെഎം ഷാജി. കുഞ്ഞനന്തന്‍  മരിച്ചത് ഭക്ഷ്യവിഷബാധ മൂലമാണെന്നും മരണത്തില്‍ ദുരൂഹതയുണ്ടെന്നും  ഷാജി പറഞ്ഞു.കണ്ണൂരിലെ എല്ലാ രാഷ്ട്രീയ കൊലപാതകങ്ങളിലും കൊന്നവരെ കൊല്ലുന്ന രീതി സിപിഐഎമ്മിനുണ്ടെന്നും ഷാജി ആരോപിച്ചു. ആരോപണം തള്ളി കുഞ്ഞനന്ദന്റെ മകള്‍ രംഗത്തെത്തി

കൊണ്ടോട്ടിയിലെ മുസ്സീം ലീഗ് സമ്മേളന വേദിയിലാണ് കെ.എം ഷാജിയുടെ വിവാദ പ്രസംഗം. ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ നേതാക്കളില്‍ എത്താനുള്ള ഏക കണ്ണി പി.കെ കുഞ്ഞനന്തനായിരുന്നു.ഭക്ഷ്യവിഷബാധയേറ്റാണ് കുഞ്ഞനന്ദന്റെ മരണം. ഇതില്‍ ദുരൂഹതയുണ്ടെന്നുമായിരുന്നു ഷാജിയുടെ ആരോപണം

കെ.എം ഷാജിയുടെ ആരോപണം തള്ളി പി.കെ കുഞ്ഞനന്ദന്റെ മകള്‍ ഷബ്‌ന രംഗത്തെത്തി. ചികിത്സ വൈകിപ്പിച്ച് യുഡിഎഫ് സര്‍ക്കാരാണ് അച്ഛനെ കൊന്നത്. അള്‍സര്‍ മൂര്‍ച്ഛിച്ച് ആണ് ആണ് അച്ഛന്‍ മരിച്ചത്. എല്‍ഡിഎഫ് സര്‍ക്കാര്‍ വന്നപ്പോഴാണ് മതിയായ ചികിത്സ ലഭിച്ചതെന്നും ഷാജിയുടെ ആരോപണം തെരഞ്ഞെടുപ്പ് തന്ത്രത്തിന്റെ ഭാഗമാണെന്നും ഷബ്‌ന പറഞ്ഞു.

ടി.പി വധക്കേസിലെ 13 ആം പ്രതിയും സിപിഐഎം പാനൂര്‍ എരിയ കമ്മിറ്റി അംഗവുമായിരുന്ന പി.കെ കുഞ്ഞനന്ദന്‍ 2020 ജൂണിലാണ് മരിച്ചത്. ജയില്‍ ശിക്ഷ അനുഭവിക്കുന്നതിനിടെ രോഗം മൂര്‍ച്ഛിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സലിരിക്കെയായിരുന്നു മരണം.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories