Share this Article
KMREL കമ്പനിക്ക് 51 ഏക്കർ ഭൂമി പതിച്ച് നൽകിയ സംഭവം; പ്രതികരണവുമായി മാത്യു കുഴല്‍നാടന്‍ MLA
51 acres of land was given to KMREL company; Mathew Kuzhalnadan MLA with response

KMREL കമ്പനിക്ക് 51 ഏക്കർ ഭൂമി പതിച്ച് നൽകിയ സംഭവത്തിൽ കൂടുതൽ തെളിവുകൾ പുറത്ത് വിട്ട് മാത്യു കുഴൽനാടൻ എംഎൽഎ. കമ്പനിക്ക് ഭൂമി നൽകണമെന്ന ജില്ലാ സമിതിയുടെ ശുപാർശ റവന്യു വകുപ്പ് തള്ളിയത് ഹൈക്കോടതി റദ്ദാക്കി.

ജില്ലാ സമിതിയുടെ ശുപാർശ അസ്ഥിരപ്പെടുത്താതെ സർക്കാരിന് അനുകൂലമായ കോടതി വിധിയുണ്ടാകില്ലെന്ന് ചൂണ്ടിക്കാട്ടി റവന്യു മന്ത്രി കെ രാജന് കത്ത് നൽകിയതിന് ശേഷമാണ് വിഷയത്തിൽ കൂടുതൽ ഗവേഷണം നടത്തിയതെന്നും മാത്യു കുഴൽനാടൻ പറഞ്ഞു. ജില്ലാ സമിതി ശുപാർശ റദ്ദാക്കിയില്ലെങ്കിൽ കോടതിയെ ചാരി സർക്കാരിന് രക്ഷപ്പെടാമെന്നും മാത്യു കുഴൽനാടൻ ആരോപിച്ചു.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories