എറണാകുളത്തു നിന്നും ബെംഗളൂരുവിലേക്ക് ഇനി അതിവേഗം എത്താം. ബെംഗളൂരുവിനെയും എറണാകുളത്തെും ബന്ധിപ്പിച്ചുള്ള വന്ദേഭാരത് ഉടനെത്തുമെന്ന് റിപ്പോര്‍ട്ട്.
ദക്ഷിണ റെയില്‍വേയ്ക്ക് അനുവദിച്ച പുതിയ വന്ദേ ഭാരതാണ് എറണാകുളം- ബാംഗ്ലൂര്‍ റൂട്ടില്‍ സര്‍വീസ് നടത്താന്‍ തയ്യാറെടുക്കുന്നതെന്നാണ് വിവരം. കഴിഞ്ഞ ദിവസം ഇന്റഗ്രല്‍ കോച്ച് ഫാക്ടറി ആറ് വന്ദേ ഭാരത് ട്രെയിനുകള്‍ ആറ് റെയില്‍വേ സോണുകള്‍ക്കായി അനുവദിച്ചിരുന്നു.
തിരക്കേറിയ റൂട്ടായതുകൊണ്ട് തന്നെ എറണാകുളം- ബാംഗ്ലൂര്‍ റൂട്ടിലേക്കുള്ള വന്ദേഭാരത് സര്‍വീസ് നടത്തുന്നതിന്റെ സാധ്യതകള്‍ നേരത്തെ മുന്നോട്ടുവെച്ചിരുന്നു. എറണാകുളത്ത് നിന്ന് രാവിലെ പുറപ്പെട്ട് ഉച്ചയോടെ ബെംഗളൂരിലെത്തുന്ന ട്രെയിന്‍ തിരികെ ബെംഗളൂരില്‍ നിന്ന് രാത്രി എറണാകുളത്ത് എത്തുന്ന വിധത്തിലാണ് സര്‍വീസെന്നും റിപ്പോര്‍ട്ടുണ്ട്.
തൃശൂര്‍, പാലക്കാട്. കോയമ്പത്തൂര്‍, ഈ റോഡ് , സേലം എന്നിവിടങ്ങളിലായിരിക്കും സ്റ്റോപ്പുകള്‍. ഇതിനു പുറമെ നിലവില്‍ ഗോവ-മംഗളൂരു സര്‍വീസ് നടത്തുന്ന വന്ദേഭാരത് കോഴിക്കോട്ടേക്ക് നീട്ടാനും സാധ്യതയുണ്ട്.
കേരളത്തിന് മൂന്നാമതൊരു വന്ദേഭാരത് ലഭ്യമാക്കുമെന്ന് കെ.രാഘവന്‍ എംപിയോട് റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കിയിരുന്നു. കേരളത്തിന് കൂടുതല്‍ വന്ദേഭാരത് ട്രെയിനുകള്‍ എത്തുന്നതോടെ മണിക്കൂറുകള്‍ നീണ്ട യാത്രയ്ക്ക് പരിഹാരമാകും.