കൊച്ചി നഗരത്തിൽ വിഷപ്പുക നിറച്ച ബ്രഹ്മപുരം തീപിടുത്തത്തിന് ഒരാണ്ട്. രണ്ടാഴ്ചയോളമാണ് കൊച്ചി വിഷപ്പുകയുടെ പിടിയിലായത്. ബി.പി.സി.എൽ നിർമ്മിക്കുന്ന പുതിയ കംപ്രസ് ബയോ ഗ്യാസ്പ്ലാൻ്റ് കൂടാതെ കോർപറേഷൻ്റെ ബയോഡി ഗ്രൈഡബിൾ പ്ലാൻ്റ് നിർമാണം പുരോഗമിക്കുകയാണ്. അതിനിടെ കഴിഞ്ഞ ദിവസം ബ്രഹ്മപുരത്ത് തീപിടിച്ച സാഹചര്യത്തിൽ ഹൈക്കോടതി ഡിവിഷൻ ബഞ്ച് സ്ഥലത്ത് സന്ദർശനം നടത്തും.
കഴിഞ്ഞ വർഷം മാർച്ച് 2 നാണ് കൊച്ചി നഗരസഭയുടെ മാലിന്യ സംസ്കരണ കേന്ദ്രമായ ബ്രഹ്മപുരത്ത് തീ പിടിക്കുന്നത്. ആദ്യം ചെറിയ തോതിൽ തുടങ്ങിയ തീ പിന്നീട് പ്പാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങളിൽ പടർന്നതോടെ അതുവരെ അനുഭവിക്കാത്ത ദുരന്തത്തിലേക്ക് കൊച്ചി എത്തി.
ബ്രഹ്മപുരത്തെ പൂർണ്ണമായും നഗരത്തെയും സമീപ പ്രദേശങ്ങളെയും വിഷപ്പുക വിഴുങ്ങി....പതിമൂന്ന് രാപ്പകലുകൾ അശ്രാന്ത പരിമം നടത്തേണ്ടി വന്നു തീ നിയന്ത്രണ വിധേയമാക്കാൻ .അന്ന് കണ്ടത് അതുവരെ കാണാത്ത രക്ഷാപ്രവർത്തന മാതൃക
1. 14 കോടി രൂപയാണ് കോർപറേഷൻ തീ അണയ്ക്കാൻ മാത്രം ചെലവഴിച്ചത്. ഇനിയും തീ പിടിക്കാതിരിക്കാൻ 1.03 കോടി വേറെയും.വാർഷിക ഓർമപെടുത്തൽ പോലെ കഴിഞ്ഞ ദിവസം ബ്രഹ്മപുരത്ത് വീണ്ടും മാലിന്യത്തിന് തീപിടിച്ചു.
ഈ സാഹചര്യത്തിൽ ഹൈക്കോടതി ഡിവിഷൻ ബഞ്ച് ബുധനാഴ്ച ബ്രഹ്മപുരത്ത് സന്ദർശനം നടത്തും. നിലവിൽ ബി.പി.സിഎല്ലിൻ്റെ കംപ്രസ് ബയോഗ്യാസ് പ്ലാൻ്റ് നിർമാണം ആരംഭിച്ചിട്ടുണ്ട്.കൂടാതെ കോർപറേഷൻ വിൻഡ്രോ കം പോസ്റ്റ് പ്ലാന്റും നിർമ്മിക്കും.