Share this Article
image
കേരള സര്‍വകലാശാല കലോത്സവം: ഇന്‍തിഫാദ എന്നു പേരിടുന്നത് വിലക്കി വൈസ് ചാന്‍സലര്‍
വെബ് ടീം
posted on 04-03-2024
1 min read
Vice-Chancellor bans naming Kerala University Art Festival as Intifada'

തിരുവനന്തപുരം∙ കേരള സർവകലാശാല കലോത്സവത്തിന് ‘ഇൻതിഫാദ’ എന്ന പേരു നൽകുന്നത് വിലക്കി വൈസ് ചാൻസലർ മോഹനൻ കുന്നുമ്മൽ ഉത്തരവിറക്കി. ഇസ്രയേലിനെതിരെ പാലസ്തീൻ ഉപയോഗിക്കുന്ന പേരായതിനാൽ കലോത്സവത്തിൽ ഉപയോഗിക്കരുതെന്ന് കാട്ടി വിസിക്ക് പരാതി ലഭിച്ചിരുന്നു. ഈ പേരിന് കലയുമായോ സംസ്കാരമായോ ബന്ധമില്ലെന്ന് പരാതിയിൽ വ്യക്തമാക്കിയിരുന്നു.  കലോത്സവത്തിന് 'ഇന്‍തിഫാദ' എന്നു പേരിട്ടിരിക്കുന്നതിനെതിരെയാണ് കൊല്ലം അഞ്ചല്‍ സ്വദേശിയായ എ.എസ്. ആഷിഷ് എന്ന ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. യൂണിയന്‍ നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്നും വിസി പറഞ്ഞു.

ഒരു വിഭാഗത്തിനെതിരെ അക്രമം പ്രോത്സാഹിപ്പിക്കാനാണ് വാക്ക് ഉപയോഗിക്കുന്നത്. ഈ വാക്ക് ഐക്യത്തെ പ്രോത്സാഹിപ്പിക്കുന്നില്ല. 'ഇന്‍തിഫാദ' എന്ന പേര് അസ്വസ്ഥതയുണ്ടാക്കുന്നതാണെന്നും 'തകിടം മറിക്കുക' എന്നതിന്റെ അറബിക് പദമാണ് ഇന്‍തിഫാദ എന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. ജനങ്ങള്‍ തെരുവിലിറങ്ങുന്നത് ലക്ഷ്യമിട്ട് പലസ്തീനികള്‍ ഈ പദമുപയോഗിക്കുന്നു. അതിനാൽ കലയുമായി ഈ വാക്കിന് ബന്ധമില്ലെന്നും പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.പരാതി ലഭിച്ചതിനെ തുടർന്ന് വിസി റജിസ്ട്രാറോട് വിശദീകരണം തേടി. റജിസ്ട്രാർ സ്റ്റുഡൻസ് സർവീസ് ഡിപ്പാർട്ട്മെന്റ് ഡയറക്ടറോടും േകരള യൂണിവേഴ്സിറ്റി യൂണിയൻ ചെയർമാനോടും വിശദീകരണം തേടി. തുടർന്നാണ് കലോൽസവത്തിന്റെ എല്ലാ പ്ലാറ്റ്ഫോമുകളിൽനിന്നും ‘ഇൻതിഫാദ’ എന്ന വാക്ക് ഒഴിവാക്കാൻ വിസി നിർദേശിച്ചത്.

എന്നാൽ കോടതി പരിഗണനയിലുള്ള വിഷയമായതിനാൽ പേര് പിൻവലിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് യൂണിയൻ വ്യക്തമാക്കി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories