മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും അന്തരിച്ച മുന്‍ മുഖ്യമന്ത്രി കെ കരുണാകരന്റെ മകളുമായ പത്മജ വേണുഗോപാല്‍ ബിജെപിയിലേക്ക്. വൈകീട്ട് ഡല്‍ഹി ബിജെപി ആസ്ഥാനത്ത് വെച്ച് അംഗത്വം സ്വീകരിക്കും. പത്മജ ഡല്‍ഹയിലെത്തി.
ബിജെപിയില്‍ ചേരാനുള്ള പത്മജ വേണുഗോപാലിന്റെ തീരുമാനം ചതിയെന്ന് കെ.മുരളീധരന്.കോണ്‍ഗ്രസ് പാര്‍ട്ടി അവഗണിച്ചുവെന്ന പത്മജയുടെ വാദം അടിസ്ഥാന രഹിതം. പാര്‍ട്ടി പത്മജയ്ക്ക്് മുന്തിയ പരിഗണനയാണ് നല്‍കിയത്. കെ.കരുണാകരന്റെ കുടുംബത്തില്‍ നിന്ന് ഒരാളെ ബിജെപിക്ക് കിട്ടിയെന്നത് ദുഃഖകരം. പത്മജയെ എടുത്തത് കൊണ്ട് കാല്ക്കാശിന്റെ ഗുണം ബിജെപിക്ക് ലഭിക്കില്ലെന്നും മുരളീധരന് പറഞ്ഞു.