ഡ്രൈവിംഗ് ടെസ്റ്റിലെ പരിഷ്കരണങ്ങളില്‍ സംസ്ഥാനത്ത് വ്യാപക പ്രതിഷേധം. കോഴിക്കോട് മുക്കത്ത് ഗതാഗതമന്ത്രി ഗണേഷ് കുമാറിന്‍റെ കോലം കത്തിച്ച് പ്രതിഷേധക്കാര്‍. മുന്നറിയിപ്പില്ലാതെ ഡ്രൈവിങ് ടെസ്റ്റുകളുടെ എണ്ണം 50 ആക്കി കുറച്ചതാണ് പ്രതിഷേധത്തിന് ഇടയാക്കിയത്. ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ പ്രസ്താവനകൾ പോലെ പരിഷ്കാരങ്ങളും വലിയ പ്രതിഷേധത്തിന് വഴിവെക്കുകയാണ്.
മുന്നറിയിപ്പില്ലാതെ ഡ്രൈവിംഗ് ടെസ്റ്റുകളുടെ എണ്ണം വെട്ടിക്കുറച്ചതില്‍ സംസ്ഥാന വ്യാപകമായി ഇന്ന് പ്രതിഷേധം നടന്നു. പലയിടങ്ങളിലും സ്ലോട് ലഭിച്ചെത്തിയ ആളുകള്‍ ഡ്രൈവിംഗ് ടെസ്റ്റിനായി ദീര്‍ഘസമയം കാത്തുനില്‍ക്കേണ്ടി വന്നു, തുടർന്ന് ആദ്യത്തെ 50 പേർക്ക് മാത്രമേ ടെസ്റ്റിന് അനുമതിയുള്ളു എന്ന ഉദ്യോഗസ്ഥരുടെ അറിയിപ്പ് കൂടി എത്തിയതോടെ പലയിടത്തും ടെസ്റ്റ് ഗ്രൗണ്ട് സംഘർഷഭരിതമായി.കോഴിക്കോട് മുക്കത്ത് പ്രതിഷേധക്കാർ ഗതാഗതമന്ത്രിയുടെ കോലം കത്തിച്ചു.
ഡ്രൈവിംഗ് സ്‌കൂൾ ജീവനക്കാരാണ് ആദ്യം പ്രതിഷേധം നടത്തിയത് തുടർന്ന് ഡ്രൈവിംഗ് ടെസ്റ്റിന് എത്തിയവരുടെ ഭാഗത്ത് നിന്നുകൂടി വിമർശനങ്ങൾ ഉയർന്നതോടെ ടെസ്റ്റ് നടത്താനെത്തിയ ഉദ്യോഗസ്ഥർ പ്രതിസന്ധിയി.
തിരുവനന്തപുരം, കൊല്ലം, കോഴിക്കോട്, മലപ്പുറം, തിരൂര്‍, കാസര്‍കോഡ് എന്നിങ്ങനെ പലയിടങ്ങളിലും കടുത്ത പ്രതിഷേധമാണ് നടന്നത്.മെയ് ഒന്ന് മുതല്ലാണ് ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണം നിലവില്‍ വരുമെന്ന് മന്ത്രി അറിയിച്ചിരുന്നത്.
പെട്ടെന്ന് ഉണ്ടായ നടപടിയാണ് ഡ്രൈവിംഗ് സ്കൂൾ ജീവനക്കാരെയും ജനങ്ങളെയും വലച്ചത്. പ്രതിഷേധം കണക്കിലെടുത്ത് വാക്കാൽ നൽകിയ നിർദേശം മന്ത്രി പിൻവലിച്ചു. ഇന്ന് സ്ലോട് ലഭിച്ചെത്തിയ എല്ലാവർക്കും ടെസ്റ്റിന് അനുമതി നൽകിക്കൊണ്ടുള്ള പുതിയ നിർദ്ദേശവും പുറപ്പെടുവിച്ചു.