പൊന്നാനി: സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ മാസപ്പിറവി കണ്ടെന്ന് വിവിധ ഖാസിമാർ അറിയിച്ചു.കേരളത്തിൽ റംസാൻ വ്രതാരംഭം ചൊവ്വാഴ്ച ആയിരിക്കും.
ഇസ്ലാം വിശ്വാസികള്‍ക്ക് നാളെ മുതല്‍ വ്രതവിശുദ്ധിയുടെ നാളുകള്‍. ഒരുമാസം പകല്‍ അന്നപാനീയങ്ങള്‍ വെടിഞ്ഞ് കഠിനമായ നോമ്പിലേക്ക് കടക്കുകയാണ് വിശ്വാസികള്‍. കോഴിക്കോട് കാപ്പാടും പൊന്നാനിയിലുമാണ് മാസപ്പിറവി കണ്ടത്.