Share this Article
മാസപ്പടിയില്‍ മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ കേസെടുക്കേണ്ടതില്ലെന്ന് വിജിലന്‍സ്
Congress leader Mathew Kuzhalnadan hit back in the Masapadi case

മാസപ്പടി കേസിൽ കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടന് തിരിച്ചടി. ആരോപണത്തിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ കേസെടുക്കേണ്ടതില്ലെന്ന് വിജിലൻസ് റിപ്പോർട്ട്‌ നൽകി. തിരുവനന്തപുരം വിജിലൻസ് കോടതിയിലാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് സമർപ്പിച്ചത്.

അന്വേഷണത്തിന് ആവശ്യമായ തെളിവുകൾ മാത്യു കുഴൽനാടൻ ഹാജരാക്കിയിട്ടില്ലെന്ന് വിജിലൻസ്, കോടതിയെ അറിയിച്ചു. പ്രധാനപ്പെട്ട തെളിവുകൾ തന്റെ പക്കൽ ഉണ്ടെന്നായിരുന്നു മാത്യു കുഴൽനാടന്റെ വാദം. എന്നാൽ ഇത്തരം തെളിവുകളൊന്നും  വിജിലൻസിന് നൽകാൻ കുഴൽനാടൻ തയ്യാറായിട്ടില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. തുടർ വാദത്തിനായി കേസ് ഈ മാസം 27ലേക്ക് മാറ്റി.      

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories