Share this Article
പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് ഗുരുതര പരിക്ക്; ചിത്രങ്ങൾ പുറത്തുവിട്ട് തൃണമൂൽ കോൺഗ്രസ്
വെബ് ടീം
posted on 14-03-2024
1 min read
Mamata Banerjee sustains 'major injuries', admitted to hospital

കൊൽക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് ഗുരുതര  പരിക്ക്. തലക്ക് ഗുരുതരമായി പരിക്കേറ്റ മമത ബാനര്‍ജിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും പ്രാര്‍ഥിക്കണമെന്നും തൃണമൂല്‍ കോണ്‍ഗ്രസ് എക്സ് പ്ലാറ്റ്ഫോമിലൂടെ അറിയിച്ചു. മമതാ ബാനര്‍ജിയുടെ നെറ്റിയില്‍ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ കിടക്കുന്നതിന്‍റെ ദൃശ്യങ്ങളും തൃണമൂല്‍ പുറത്തുവിട്ടു. അപകടത്തില്‍ പരിക്കേറ്റതാണെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തിന്‍റെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല. പരിക്ക് ഗുരുതരമാണെന്നാണ് ടിഎംസി നേതാക്കള്‍ അറിയിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories