Share this Article
മോദിയുടെ 'ഗ്യാരണ്ടി' ഒന്നും നടക്കില്ലെന്ന ഗ്യാരണ്ടിയാണെന്ന് ശശി തരൂര്‍ എംപി
MP Shashi Tharoor says Modi's 'guarantee' is a guarantee that nothing will happen

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 'ഗ്യാരണ്ടി' ഒന്നും നടക്കില്ലെന്ന ഗ്യാരണ്ടിയാണെന്ന് ശശി തരൂര്‍ എംപി. കേരള വികസനത്തിന് ബിജെപി ഒന്നും സംഭാവന ചെയ്തിട്ടില്ല. മോദിയുടെ ഗ്യാരണ്ടി പ്രസംഗത്തിൽ കേരളം വീഴില്ലെന്നും ശശി തരൂര്‍.

സമ്പന്നർക്ക് മോദിയുടെ ഗ്യാരണ്ടി ഉണ്ടായിട്ടുണ്ടെങ്കിലും സാധാരണക്കാർക്ക് ഇല്ല. ഒരു വികസനവും തരാത്തവരെ എങ്ങനെയാണ് ജനങ്ങൾ വിശ്വസിക്കുക എന്നും ശശി തരൂർ പറഞ്ഞു. പൗരത്വനിയമ ഭേദഗതി ബില്ലിലെ നിലപാട് തുടരുമെന്നും വിഷയം തെരഞ്ഞെടുപ്പിൽ സജീവ ചര്‍ച്ചയാകുമെന്നും ശശി തരൂര്‍ തിരുവനന്തപുരത്ത് പറഞ്ഞു.     

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories