Share this Article
നടി അരുന്ധതി നായരുടെ നില ഗുരുതരം; സഹായം അഭ്യര്‍ഥിച്ച് കുടുംബം
വെബ് ടീം
posted on 20-03-2024
1 min read
ACTRESS ARUNDATHI NAIR CONTINUES TO BE CRITICAL

തിരുവനന്തപുരം: നടി അരുന്ധതി നായരുടെ നില ഗുരുതരാവസ്ഥയില്‍. മലയാളം, തമിഴ് സിനിമകളില്‍ നായികാവേഷം ചെയ്തിട്ടുള്ള അരുന്ധതി വ്യാഴാഴ്ച രാത്രി കോവളം ബൈപ്പാസില്‍വെച്ചാണ് അപകടത്തില്‍പ്പെട്ടത്. തലയ്ക്ക് സാരമായി പരിക്കേറ്റ് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അരുന്ധതിയുടെ നില വഷളായതിനെ തുടര്‍ന്ന് വെന്റിലേറ്ററിലേക്കു മാറ്റിയിരിക്കുകയാണ്. അരുന്ധതിയുടെ സഹോദരി ആരതി നായര്‍ സഹായം അഭ്യര്‍ഥിച്ച് സുഹൃത്ത് ശരത് ലാല്‍ പോസ്റ്റ് ചെയ്ത ഇന്‍സ്റ്റ്ഗ്രാം സ്‌റ്റോറി പങ്കുവച്ചിട്ടുണ്ട്.

ഇന്‍സ്റ്റ്ഗ്രാം സ്‌റ്റോറി ഇവിടെ ക്ലിക്ക് ചെയ്ത് കാണാം

എന്റെ സുഹൃത്ത് അരുന്ധതി ഒരപകടത്തില്‍ പരിക്കേറ്റ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. അരുന്ധതിയുടെ ആരോഗ്യ സ്ഥിതി സങ്കീര്‍ണമാണ്. വെന്റിലേറ്ററില്‍ ജീവനുവേണ്ടി പോരാടുകയാണ്. ദിനംപ്രതിയുള്ള ആശുപത്രി ചെലവുകള്‍ താങ്ങാവുന്നതിലും അധികമാവുകയാണ്. തങ്ങള്‍ ഞങ്ങളുടെ ഭാഗം ചെയ്യുന്നുണ്ട്. പക്ഷേ അത് ആശുപത്രിയിലെ നിലവിലെ ആവശ്യകതകള്‍ നിറവേറ്റാന്‍ പര്യാപ്തമല്ല. നിങ്ങളാല്‍ കഴിയുന്ന വിധത്തില്‍ സംഭാവന നല്‍കണമെന്ന് അഭ്യര്‍ഥിക്കുന്നു. അത് കുടുംബത്തിന് വളരെ സഹായകരമാകുമെന്ന് കുറിപ്പില്‍ പറയുന്നു.

അരുന്ധതിയുടെ വിവരം അന്വേഷിക്കുന്നവരോട് നന്ദിയുണ്ടെന്നും എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ പറയാനുള്ള സാഹചര്യമില്ലെന്നും അത് മനസ്സിലാക്കണമെന്നും സുഹൃത്ത് രമ്യ ജോസഫ് പറയുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories