Share this Article
കെജ്രിവാളിന്റെ അറസ്റ്റിനെതിരെ കേരളത്തിൽ വ്യാപക പ്രതിഷേധം
Widespread protests in Kerala against Kejriwal's arrest

ഡല്‍ഹി മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്തതില്‍ സംസ്ഥാനത്ത് വ്യാപക പ്രതിഷേധം. കൊച്ചി ഇഡി ഓഫീസിലേയ്ക്ക് ആം ആദ്മി പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. കണ്ണൂരില്‍ എല്‍ഡിഎഫ് പ്രധാനമന്ത്രിയുടെ കോലം കത്തിച്ചു. തിരുവനന്തപുരത്ത് യുഡിഎഫ് രാജ്ഭവനിലേക്ക് മാര്‍ച്ച് നടത്തി.

എറണാകുളം കച്ചേരിപ്പടി ഗാന്ധി സ്‌ക്വയറില്‍ നിന്നും ആരംഭിച്ച പ്രതിഷേധ മാര്‍ച്ച് ഇഡി ഓഫീസിന് സമീപം പൊലീസ് മാര്‍ച്ച് തടഞ്ഞു. റോഡില്‍ കുത്തിയിരുന്ന പ്രതിഷേധിച്ച പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

കണ്ണൂരില്‍ എല്‍ഡിഎഫ് പ്രധാനമന്ത്രിയുടെ കോലം കത്തിച്ചു. രാജ്യം എങ്ങോട്ടാണ് നീങ്ങുന്നത് എന്നതിന്റെ തെളിവാണ് കെജ്രിവാളിന്റെ അറസ്‌റ്റെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. 

യുഡിഎഫിന്റെ നേതൃത്വത്തില്‍ രാജ്ഭവനിലേക്ക് പ്രതിഷേധമാര്‍ച്ച് സംഘടിപ്പിച്ചു.കെജ്രിവാളിന്റെ അറസ്റ്റ് ഇന്ത്യന്‍ ജനാധിപത്യത്തിലെ കറുത്ത അധ്യായമാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. കോണ്‍ഗ്രസിന്റെ നയം ഇരട്ടത്താപ്പെന്നായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്റെ പ്രതികരണം.കെജ്രിവാളിന്റെ അറസ്റ്റിനെതിരെ രാജ്യവ്യാപകമായി വലിയ പ്രതിഷേധങ്ങളാണ് അരങ്ങേറുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories