Share this Article
വോട്ടഭ്യർത്ഥിച്ചുള്ള ഫ്ലക്സിൽ വിഗ്രഹത്തിന്റെ ചിത്രം; വി.മുരളീധരനെതിരെ പരാതിയുമായി എൽഡിഎഫ്
വെബ് ടീം
posted on 25-03-2024
1 min read
complaint-to-election-commission-against-v-muraleedharan

തിരുവനന്തപുരം: ആറ്റിങ്ങൽ ലോക്സഭാ മണ്ഡലത്തിൽ കേന്ദ്രമന്ത്രി കൂടിയായ ബിജെപി സ്ഥാനാർഥി വി. മുരളീധരനെതിരെ തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന പരാതിയുമായി ഇടതു മുന്നണി. വി.മുരളീധരൻ തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഫ്ലക്സ് ബോർഡിൽ വിഗ്രഹത്തിന്റെ ചിത്രം ഉപയോഗിച്ചതായാണ് പരാതി. ഇതുമായി ബന്ധപ്പെട്ട് എൽഡിഎഫ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർക്ക് പരാതി നൽകി.

ആറ്റിങ്ങൽ മണ്ഡലത്തിലെ വർക്കലയിലാണ് വിഗ്രഹത്തിന്റെ ചിത്രം ഉപയോഗിച്ച് ഫ്ലക്സുകൾ സ്ഥാപിച്ചത്. പ്രധാനമന്ത്രിയുടെയും സ്ഥാനാർഥിയുടെയും ചിത്രത്തോടൊപ്പം ആണ് വിഗ്രഹത്തിന്റെ ചിത്രവും പ്രദർശിപ്പിച്ചിരിക്കുന്നതെന്ന് ജില്ലാസെക്രട്ടിയുടെ ചുമതലയുള്ള സി. ജയൻ ബാബു നൽകിയ പരാതിയിലുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories