Share this Article
കഞ്ചാവ് വലിക്കുന്നത് ഇനി നിയമവിധേയം; മൂന്ന് കഞ്ചാവ്‌ചെടി വരെ ജര്‍മനിയിൽ വളര്‍ത്താനുമാകും
വെബ് ടീം
posted on 01-04-2024
1 min read
legalises-use-of-cannabis-across-this-country

ബെര്‍ലിന്‍:  യൂറോപ്യന്‍ രാജ്യമായ ജര്‍മനിയിൽ കഞ്ചാവ് ഉപയോഗം നിയമാനുസൃതമാക്കി. നിലവിൽ ഇതിനെതിരെ ആരോഗ്യ സംഘടനകളുടെയും പ്രതിപക്ഷ പാര്‍ട്ടികളുടെയും പ്രതിഷേധങ്ങൾ ജർമനിയിലുണ്ട്‌. നിയമം നടപ്പാക്കിയതിലൂടെ കഞ്ചാവ് നിയമാനുസൃതമാക്കുന്ന യൂറോപ്യന്‍ യൂണിയനിലെ ആദ്യ രാജ്യമായി മാറുകയാണ് ജര്‍മനി.18 വയസ്സിന് മുകളില്‍ പ്രായമുള്ള ആര്‍ക്കും 25 ഗ്രാം ഉണക്ക കഞ്ചാവ് കൈയില്‍ സൂക്ഷിക്കാനും മൂന്നുവരെ കഞ്ചാവ് ചെടികള്‍ വീട്ടില്‍ വളര്‍ത്താനും പുതിയ നിയമത്തില്‍ അനുമതി നല്‍കുന്നുണ്ട്.

യൂറോപ്യന്‍ രാജ്യമായ മാള്‍ട്ടയും ലക്‌സംബര്‍ഗും കഞ്ചാവ് ഉപയോഗം നിയമാനുസൃതമാക്കിയതിനു പിന്നാലെയാണ് ജര്‍മനിയുടെ തീരുമാനം. കഞ്ചാവ് നിയമവിധേയമാക്കാനുള്ള ബില്ലിന് കഴിഞ്ഞ ഫെബ്രുവരിയിലാണ് ജര്‍മന്‍ പാര്‍ലമെന്റ് അംഗീകാരം നല്‍കിയത്.

ജർമനിയിൽ ബ്ലാക്ക് മാര്‍ക്കറ്റിലൂടെ ലഭിക്കുന്ന നിലവാരമില്ലാത്ത കഞ്ചാവ് ഉപയോഗിക്കുന്ന യുവാക്കളുടെ എണ്ണത്തിൽ വര്ധനവുണ്ട്. കഞ്ചാവിന്റെ ഉത്തരവാദിത്തപരമായ ഉപയോഗം സുഗമമാക്കുകയാണ് പുതിയ നിയമത്തിലൂടെ ലക്ഷ്യമിടുന്നതെന്നുമാണ്  ജര്‍മന്‍ സര്‍ക്കാര്‍ വ്യക്തമാക്കുന്നത്

ജര്‍മന്‍ കനബീസ് ബിസിനസ്‌ അസോസിയേഷന്‍ പറയുന്നത് പ്രകാരം ബ്ലാക്ക് മാര്‍ക്കറ്റില്‍ ലഭിക്കുന്ന കഞ്ചാവില്‍ ആരോഗ്യത്തിന് വലിയ രീതിയില്‍ ഹാനികരമാകുന്ന വസ്തുക്കള്‍ കലര്‍ത്താറുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories