Share this Article
റിയാസ് മൗലവി വധക്കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് മുസ്ലീംലീഗ്
Muslim League demands re-investigation in Riyaz Maulvi murder case

കാസര്‍ഗോഡ് റിയാസ് മൗലവി വധക്കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് മുസ്ലീംലീഗ്. ഐജി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ അന്വേഷിക്കണം എന്നാണ് ലീഗിന്റെ ആവശ്യം. 

റിയാസ് മൗലവി വധക്കേസില്‍ ഐജി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ പുനരന്വേഷിക്കണം എന്നാണ് ലീഗിന്റെ ആവശ്യം.കുടുംബത്തിന് നിയമസഹായം നല്‍കുമെന്നും ലീഗ് ജില്ലാ നേതൃത്വം വ്യക്തമാക്കി. 

അതേസമയം കേസില്‍ പൊലീസും പ്രൊസിക്യൂഷനും തമ്മില്‍ ഒത്തുകളി നടന്നെന്ന്  സമസ്ത മുഖപത്രം ആരോപിച്ചു. സമസ്ത മുഖപത്രമായ സുപ്രഭാതത്തിലായിരുന്നു വിമര്‍ശനം. ഡിഎന്‍എ ഉള്‍പ്പെടെയുള്ള തെളിവ് ഹാജരാക്കിയിട്ടും പ്രതികള്‍ കുറ്റവിമുക്തരായതില്‍ ആരെയാണ് സംശയിക്കേണ്ടതെന്നും സമസ്ത ആരോപിച്ചു.

ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പ്രതികളാകുന്ന കേസുകളില്‍ പ്രൊസിക്യൂഷന്‍ പരാജയപ്പെടുന്നത് അതിശയകരമാണെന്നും മുഖപത്രത്തില്‍ വിമര്‍ശിച്ചു.എന്നാല്‍ അന്വേഷണം കൃത്യമായി നടന്നെന്നും സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ആവശ്യമായ സഹായം നല്‍കുമെന്നും സിപിഐഎം സംസ്ഥാനസെക്രട്ടറി എം.വി ഗോവിന്ദന്‍ വ്യക്തമാക്കി. 

അതിനിടെ, റിയാസ് മൗലവി വധക്കേസില്‍ അന്വേഷണത്തില്‍ വീഴ്ച സംഭവിച്ചിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ വാദത്തെ പരിഹസിച്ച് പി.കെ.കുഞ്ഞാലിക്കുട്ടി രംഗത്തെത്തി. തെങ്ങില്‍ നിന്നും വീണു പരിക്കൊന്നും പറ്റിയില്ല. പക്ഷെ തല പോയെന്നു പറഞ്ഞ പോലെയാണ് മുഖ്യമന്ത്രിയുടെ വാദമെന്ന് അദ്ദേഹം പറഞ്ഞു.     

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories