Share this Article
നാടൻ ബോംബ് നിർമാണത്തിനിടെ സ്ഫോടനം; നാലുപേർക്ക് പരിക്ക്, പതിനേഴുകാരന്റെ കൈപ്പത്തികൾ അറ്റു
വെബ് ടീം
posted on 03-04-2024
1 min read
explosion-during-fire-crackers-making-four-people-were-injured

തിരുവനന്തപുരം: മണ്ണന്തലയിൽ നാടൻ ബോംബ് നിർമാണത്തിനിടെ സ്ഫോടനം. നാലുപേർക്ക് പരിക്കേറ്റു. സ്ഫോടനത്തിൽ പതിനേഴുകാരന്റെ രണ്ട് കൈപ്പത്തിയും അറ്റു. പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ പതിനേഴുകാരനെതിരെ നാടൻബോംബ് നിർമാണവുമായി ബന്ധപ്പെട്ട് നേരത്തേ കേസുണ്ട്.

പതിനേഴുകാരനായ നെടുമങ്ങാട് സ്വദേശി അനിരുദ്ധിന്റെ രണ്ടു കൈപ്പത്തികളും അറ്റു. ഒപ്പമുണ്ടായിരുന്ന അഖിലേഷിനും ഗുരുതരമായി പരുക്കേറ്റു. നിസ്സാര പരുക്കേറ്റ കിരൺ, ശരത് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

നാലു പേരും ഗുണ്ടാസംഘത്തിലുൾപ്പെട്ടവരാണെന്നു പൊലീസ് പറഞ്ഞു. ബോംബ് നിർമിച്ചത് പൊലീസിനെ എറിയാനാണോ എന്നു സംശയമുണ്ട്. നാലു പേർക്കുമെതിരെ വഞ്ചിയൂരിൽ ബൈക്ക് മോഷണക്കേസുണ്ട്. ഇവരെ അന്വേഷിച്ച് പൊലീസ് കഴിഞ്ഞ ദിവസം ഇവരുടെ വീടുകളിൽ പോയിരുന്നു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories