Share this Article
മാളില്‍ അഞ്ച്‌ പേരെ കുത്തിക്കൊന്നു; കത്തിയുമായെത്തിയ അക്രമിയെ വെടിവച്ചു വീഴ്ത്തി
വെബ് ടീം
posted on 13-04-2024
1 min read
5-killed-in-sydney-mall-stabbings

സിഡ്നി: ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ഷോപ്പിങ് മാളില്‍ അക്രമി അഞ്ച്‌ പേരെ കുത്തിക്കൊന്നു. ആക്രമണത്തില്‍ നിരവധിപേര്‍ക്ക് പരിക്കേറ്റു. കുത്തേറ്റവരില്‍ ഒമ്പത് മാസം പ്രായമുള്ള കുഞ്ഞുമുണ്ട്. അക്രമിയെന്ന് സംശയിക്കുന്നയാളെ പൊലീസ് വെടിവെച്ചുകൊന്നു.

പ്രാദേശിക സമയം ശനിയാഴ്ച വൈകിട്ടോടെയാണ് സിഡ്നിയിലെ 'വെസ്റ്റ്ഫീല്‍ഡ് ബോണ്ടി ജങ്ഷന്‍' മാളില്‍ ആക്രമണമുണ്ടായത്. കത്തിയുമായെത്തിയ അക്രമി മാളിലുണ്ടായിരുന്ന നിരവധിപേരെ കുത്തിപ്പരിക്കേല്‍പ്പിച്ചെന്നാണ് വിവരം.

സംഭവസമയത്ത് നൂറോളം പേരാണ് മാളിലുണ്ടായിരുന്നത്. ആക്രമണത്തെത്തുടര്‍ന്ന് പലരും മാളിലെ സൂപ്പര്‍മാര്‍ക്കറ്റിലാണ് അഭയംതേടിയത്. ഏകദേശം ഒരുമണിക്കൂറോളം ജനങ്ങള്‍ ഇവിടെ ഒളിച്ചിരുന്നതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories