കൊച്ചി: മാസപ്പടി കേസിൽ സിഎംആർഎൽ എംഡി ശശിധരൻ കർത്തയെ എൻഫോഴ്സ്‍മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) വീട്ടിലെത്തി ചോദ്യം ചെയ്യുന്നു. ആലുവയിലെ വീട്ടിലെത്തിയാണ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്യുന്നത്. ഇന്നലെ ഹാജരാകണമെന്നു കാട്ടി ഇ.ഡി സമൻസ് നൽകിയിരുന്നെങ്കിലും ശശിധരൻ കർത്ത ഹാജരായിരുന്നില്ല. ആദ്യ സമൻസിൽ ആരോഗ്യപ്രശ്നങ്ങൾ ചൂട്ടിക്കാട്ടിയായിരുന്നു ഹാജരാകാതിരുന്നത്.
തിങ്കളാഴ്ച രാവിലെ ഹാജരായ ചീഫ് ഫിനാൻസ് ഓഫിസർ കെ.എസ്.സുരേഷ്കുമാർ, സീനിയർ മാനേജർ എൻ.സി.ചന്ദ്രശേഖരൻ, സീനിയർ ഓഫിസർ അഞ്ജു റേച്ചൽ കുരുവിള എന്നിവരെ ചോദ്യം ചെയ്യൽ പൂർത്തിയാക്കി ചൊവ്വാഴ്ച രാവിലെ 11 മണിയോടെയാണു വിട്ടയച്ചത്.