ന്യൂഡൽഹി: രാജ്യത്തെ മെട്രോകളിൽ ഡാന്‍സ് ചെയ്യുന്നതും പാട്ട് പാടുന്നതുമെല്ലാം സമൂഹ മാധ്യമങ്ങളിൽ വൈറൽ ആകാറുണ്ട്. ഇതിപ്പോൾ ബസാണ് വൈറൽ സംഭവത്തിൽ ഉൾപ്പെട്ടത്. ഡല്‍ഹിയിലെ ഒരു ബസില്‍ ബിക്കിനി ധരിച്ച് യാത്ര ചെയ്യുന്ന യുവതിയുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
ബിക്കിനി ധരിച്ച യുവതി ബസില്‍ കയറിയതിന് പിന്നാലെ അടുത്തുനില്‍ക്കുകയായിരുന്നു സ്ത്രീ മാറി നില്‍ക്കുന്നത് വീഡിയോയില്‍ കാണാം. മറ്റൊരു യുവാവും എഴുന്നേറ്റ് ദൂരെപ്പോയി ഇരിക്കുന്നുണ്ട്.
ഡല്‍ഹി ബസ്സസ് എന്ന എക്‌സ് അക്കൗണ്ടിലാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഡല്‍ഹിയിലെ ബസുകളില്‍ വിശ്വസിച്ച് യാത്ര ചെയ്യാന്‍ ഇപ്പോള്‍ കഴിയുന്നില്ലെന്നും ഇതിന്റെയെല്ലാം ഉത്തരവാദിത്തം ആര് ഏറ്റെടുക്കുമെന്നും വീഡിയോക്കൊപ്പം പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.
ബസിൽ ബിക്കിനി ധരിച്ചെത്തി യുവതി, വീഡിയോ ഇവിടെ ക്ലിക്ക് ചെയ്ത് കാണാം