വാർത്ത അവതരിപ്പിച്ചുകൊണ്ടിരിക്കെ വാർത്ത അവതാരക ബോധരഹിതയായി. ദൂരദര്‍ശന്‍ ചാനല്‍ അവതാരക ലോപമുദ്ര സിൻഹയാണ് ബോധരഹിതയായത്. ദൂരദർശൻ്റെ പശ്ചിമ ബംഗാൾ പതിപ്പായ ഡിഡി ബംഗ്ലയിലെ വാർത്ത അവതാരകയാണ് ലോപമുദ്ര. വാര്‍ത്ത വായിക്കുന്നതിനിടെ ബ്ലഡ് പ്രഷര്‍ കുറഞ്ഞതാണ് ബോധരഹിതയാകാന്‍ കാരണമെന്ന് ലോപാമുദ്ര തന്റെ ഫേസ്ബുക്ക് പേജിലൂടെ വ്യക്തമാക്കുന്നു.
വാര്‍ത്തകള്‍ വായിക്കാന്‍ ശ്രമിച്ചപ്പോൾ കണ്ണില്‍ ഇരുട്ട് കയറിയെന്നും പിന്നീട് ഒന്നും കാണാനായില്ലെന്നും അല്‍പസമയത്തേക്ക് ബോധം നഷ്ടമായെന്നും ലോപ പറയുന്നു. ഇപ്പോള്‍ പ്രശ്നമൊന്നും ഇല്ലെന്നും വളരയധികം സമയം വെള്ളം കുടിക്കാതെ വാര്‍ത്ത വായിക്കേണ്ടി വന്നതിനാലാണ് പ്രശ്‌നമുണ്ടായതെന്നും അവർ വ്യക്തമാക്കുന്നു.
പശ്ചിമ ബംഗാളിൽ ഉഷ്ണ തരംഗ മുന്നറിയിപ്പ് പ്രാബല്യത്തിൽ ഉണ്ട്. പല സ്ഥലങ്ങളിലും അസഹനീയമായ ചൂട് അനുഭവപ്പെടുന്നുണ്ട്. പല ജില്ലകളിലും താപനില 40നു മുകളിലാണ്