സപ്തഭാഷ സംഗമഭൂമിയിൽ മാതൃകയായി ആംഗ്യഭാഷ കോൾ സെൻ്ററുകൾ.കാസർഗോഡ് ഇലക്ഷൻ കൺട്രോൾ റൂമിലാണ് 11 ഭാഷയിൽ സേവനം നൽകുന്നത്. പൊതുജനങ്ങൾക്ക് ഇലക്ഷൻ സംശയങ്ങളും, പരാതികളും പരിഹരിക്കുന്നതിനാണ് കൺട്രോൾ റൂം ഒരുക്കിയിരിക്കുന്നത്.
ലോകസഭ തിരഞ്ഞെടുപ്പിൽ കേൾവി- സംസാര പരിമിതർക്കായി ആംഗ്യ ഭാഷയിലുള്ള വീഡിയോ കോൾ സംവിധാനവും കൺട്രോൾ റൂമുമാണ് ആരംഭിച്ചുച്ചത്.രാജ്യത്ത് തന്നെ ആദ്യമായാണ് ഒറ്റ കൺട്രോൾ റൂമിൽ നിന്നും 11 ഭാഷയിൽ സേവനം ലഭ്യമാകുന്നത്.മലയാളം, കന്നട, ബ്യാരി, തുളു, ഉറുദു, കൊങ്കിണി, മറാഠി എന്നീ ഭാഷകൾക്ക് പുറമേ ഇംഗ്ലീഷ്, ഹിന്ദി, തമിഴ്എന്നീ ഭാഷകളിലും സംവദിക്കാം.
ജില്ലയ്ക്ക് പുറമേ സംസ്ഥാനത്തെ കേൾവി- സംസാര പരിമിതർക്ക് ആർക്കും ആംഗ്യ ഭാഷയിലുള്ള വീഡിയോ കോൾ സംവിധാനം പ്രയോജനപ്പെടുത്താം. ഇലക്ഷൻ കൺട്രോൾ റൂം ചാർജ് ഓഫീസർ ആദിൽ മുഹമ്മദാണ് നേതൃത്വം നൽകുന്നത്.
ലോകസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസാരിക്കാൻ കഴിയാത്ത ആളുകളുടെയും സംശയങ്ങളും പരാതികളും കൃത്യമായി ദൂരീകരിക്കാനാണ് ഇങ്ങനെയൊരു സംവിധാനം ഒരുക്കിയിട്ടുള്ളത്.