Share this Article
അവസാനഘട്ട വോട്ടുറപ്പിക്കാനുള്ള ഓട്ടത്തിലാണ് ഇടുക്കിയിലെ സ്ഥാനാര്‍ത്ഥികള്‍

Candidates in Idukki are in the race to secure the final vote

വോട്ടെടുപ്പിന് ദിവസങ്ങൾ മാത്രം അവശേഷിക്കുമ്പോൾ പരമാവിധി ഇടങ്ങളിൽ പര്യടനം നടത്തി വോട്ടുറപ്പിക്കാനുള്ള ഓട്ടത്തിലാണ് ഇടുക്കിയിലെ സ്ഥാനാർത്ഥികൾ. പ്രധാന നേതാക്കൾ പങ്കെടുക്കുന്ന പൊതുയോഗങ്ങളും റോഡ് ഷോകളും എല്ലാം കൊണ്ട് തെരഞ്ഞെടുപ്പ് രംഗം കൂടുതൽ ഉഷാറിലാണ്.

ഇടുക്കി, എറണാകുളം ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന പാർലമെൻ്റ് മണ്ഡലം. ഒരു തവണയെങ്കിലും ഇടുക്കി ലോക്‌സഭാ മണ്ഡലത്തിൽ മുഴുവൻ ഓടിയെത്താൻ ദിവസങ്ങളെടുക്കും. ഇത്തവണ പ്രചരണത്തിന് കൂടുതൽ ദിവസങ്ങൾ കിട്ടിയതിനാൽ സ്ഥാനാർത്ഥികൾക്ക് കൂടുതൽ തവണ ഓരോ മേഖലകളിലും എത്താനായി.കഴിഞ്ഞ 5 വർഷത്തെ പ്രവർത്തന നേട്ടങ്ങൾ ആവർത്തിച്ചു പറഞ്ഞാണ് UDF സ്ഥാനാർത്ഥി ഡീൻ കുര്യാക്കോസിൻ്റെ വോട്ട് അഭ്യർത്ഥന.

കേന്ദ്രസർക്കാരിനെ തിരായ വിമർശനങ്ങളാണ് LDF സ്ഥാനാർത്ഥി ജോയ്സ് ജോർജ് വോട്ടർമാരോട് ആവർത്തിച്ച് പറയുന്നത്.വൈകിയാണ് എത്തിയതെങ്കിലും NDA സ്ഥാനാർത്ഥി സംഗീതാ വിശ്വനാഥനും മറ്റു മുന്നണി സ്ഥാനാനാർത്ഥികൾക്കൊപ്പം ഓടിയെത്തിക്കഴിഞ്ഞു.

വോട്ടെടുപ്പിന് ദിവസങ്ങൾ മാത്രം. പ്രചരണത്തിൻ്റെ അവസാന ലാപ്പിലേക്കുള്ള ഓട്ടത്തിലാണ് സ്ഥാനാർത്ഥികൾ. ഈ ഓട്ടം പൂർത്തിയാക്കി വേണം പ്രചരണത്തിന് കൊട്ടിക്കലാശം നടത്താൻ.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories