Share this Article
വേനല്‍ച്ചൂടില്‍ വെന്തുരുകി കേരളം; 4 ജില്ലകളില്‍ ഉഷ്ണ തരംഗത്തിന് സാധ്യത
Kerala scorched in the summer heat; Heat wave likely in 4 districts

സംസ്ഥാനത്ത് ഉഷ്ണതരംഗ ജാഗ്രത തുടരുന്നു. നാല് ജില്ലകളില്‍ മുന്നറിയിപ്പുണ്ട്. ആലപ്പുഴ, പാലക്കാട്, തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് തുടരുകയാണ്. മെയ് ആറുവരെ സംസ്ഥാനത്ത് താപനില ഉടരുമെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

ഈ പശ്ചാത്തലത്തില്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അടക്കം മെയ് 6 വരെ അവധി പ്രഖ്യാപിച്ചിരുന്നു. എന്‍സിസി, എന്‍എസ്എസ് എന്നിവയുടെ പകല്‍ സമയത്തെ പരിശീലനം, പരേഡ്, ഡ്രില്‍ തുടങ്ങിയവ ഒഴിവാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതേസമയം ചിലയിടങ്ങളില്‍ മഴ ലഭിച്ചേക്കും. പൊതുജനങ്ങള്‍ക്ക് ഇടിമിന്നല്‍ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.     

 
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories