Share this Article
ചലച്ചിത്ര സംവിധായകന്‍ ഹരികുമാറിന്റെ സംസ്‌കാരം ഇന്ന്
Film director Harikumar's cremation today

അന്തരിച്ച ചലച്ചിത്ര സംവിധായകന്‍ ഹരികുമാറിന്റെ സംസ്‌കാരം ഇന്ന്. പാങ്ങോട് ചിത്രനഗറിലെ വീട്ടില്‍ പൊതുദര്‍ശനത്തിന് ശേഷം ഉച്ചയ്ക്ക് 12.30യോടെ മൃതദേഹം വൈലോപ്പിള്ളി സംസ്‌കൃതി ഭവനിലെത്തിക്കും. അവിടെ പൊതുദര്‍ശനത്തിന് ശേഷം ഉച്ചക്ക് 2.30ക്ക് ശാന്തികവാടത്തിലാണ് സംസ്‌കാരം.  കാന്‍സര്‍ രോഗബാധയെ തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലിരിക്കെ ഇന്നലെ വൈകുന്നേരം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories