ലക്‌നൗ: ഹൈവേയില്‍ തോക്കുമേന്തി റീല്‍സ് ചെയ്ത പെണ്‍കുട്ടിക്കെതിരെ നടപടിയെടുക്കും. വിഷയം ഗൗരവമേറിയതാണെന്നും സംഭവത്തില്‍ വിശദമായി അന്വേഷണം നടത്തി വേണ്ട നടപടികള്‍ കൈക്കൊള്ളുമെന്നും ലക്‌നൗ പൊലീസ് അറിയിച്ചു.: ഉത്തര്‍പ്രദേശിലാണ് സംഭവം.
മെയ് ഒമ്പതിന് അഡ്വക്കേറ്റ് കല്യാണി ചൗധരി എന്ന എക്‌സ് (ട്വിറ്റര്‍) അക്കൗണ്ടില്‍നിന്നാണ് വീഡിയോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. വീഡിയോയില്‍ പ്രശസ്ത യൂട്യൂബര്‍ സിമ്രാന്‍ യാദവ് എന്ന പെണ്‍കുട്ടി കൈയില്‍ പിസ്റ്റോളുമായി ഒരു ഭോജ്പുരി ഗാനത്തിന് ചുവടുവയ്ക്കുന്ന ദൃശ്യങ്ങളാണുള്ളത്.
ഹൈവേയില്‍ റോഡിന് നടുവിലായി നിരവധിയാളുകള്‍ നോക്കിനില്‍ക്കെയാണ് പിസ്റ്റളുമായുള്ള സിമ്രാന്റെ പ്രകടനം. നീതിന്യായ വ്യവസ്ഥയെ വെല്ലുവിളിക്കുന്ന പ്രവൃത്തിയാണ് സിമ്രാന്റെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത് എന്ന് കാണിച്ചാണ് അഡ്വക്കേറ്റ് കല്യാണി ചൗധരി എന്ന അക്കൗണ്ടില്‍ വീഡിയോ പങ്കുവെച്ചിരിക്കുന്നത്
.സിമ്രാന്‍ അവരുള്‍പ്പെടുന്ന സമുദായത്തിന് സമൂഹത്തിലുള്ള മേല്‍ക്കൈ വെളിവാക്കുകയാണ് ഇത്തരം ഒരു വീഡിയോ ചെയ്തതിലൂടെ ഉദ്ദേശിക്കുന്നതെന്നും അധികൃതര്‍ ഈ വിഷയത്തില്‍ മനഃപൂര്‍വം മൗനം പാലിക്കുകയാണെന്നും എക്‌സ് പോസ്റ്റില്‍ ആരോപിക്കുന്നു. ലക്‌നൗ പോലീസിനെയും ഉന്നത ഉദ്യോഗസ്ഥരെയും പോസ്റ്റില്‍ ടാഗ് ചെയ്തിട്ടുമുണ്ട്.
ഹൈവേയില്‍ തോക്കുമായി റീല്‍സ് ഇവിടെ ക്ലിക്ക് ചെയ്ത് പോസ്റ്റ് കാണാം