മുംബൈ: ബോളിവുഡ് നടി രവീണ ടണ്ഠന്റെ കാറിടിച്ച് മൂന്ന് സ്ത്രീകൾക്ക് പരിക്കേറ്റതായി പരാതി. സംഭവത്തിൽ നടിയെയും കാർ ഡ്രൈവറെയും നാട്ടുകാർ കൈകാര്യം ചെയ്തു. ശനിയാഴ്ച രാത്രി ഖാറിലെ കാർട്ടർ റോഡിലായിരുന്നു നാടകീയമായ രംഗങ്ങൾ. നടിയെ നാട്ടുകാർ കൈകാര്യം ചെയ്യുന്നതിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
പാർക്ക് ചെയ്യാനായി റിവേഴ്സ് ചെയ്യുന്നതിനിടെ നടിയുടെ കാർ ഡ്രൈവർ വയോധികയെ അടക്കം മൂന്നുപേരെ ഇടിച്ചുവീഴ്ത്തുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. ഇതിനെത്തുടർന്ന് പരിക്കേറ്റ സ്ത്രീകളും നാട്ടുകാരും ചേർന്ന് നടിയെയും ഡ്രൈവറെയും ചോദ്യം ചെയ്തു. കാറിൽ നിന്ന് ഇറങ്ങിവന്ന രവീണയും ഡ്രൈവറും മദ്യ ലഹരിയിലായിരുന്നുവെന്നും തങ്ങളെ അപമാനിക്കുകയും ആക്രമിക്കുകയും ചെയ്‌തെന്നും ആരോപണവുണ്ട്. ഇതിന്റെ വീഡിയോയും സോഷ്യൽമീഡിയയിൽ പ്രചരിച്ചു.
നടി രവീണയ്ക്ക് നേരെയുള്ള നാട്ടുകാരുടെ രോഷം ഇവിടെ ക്ലിക്ക് ചെയ്തു കാണാം