മാസപ്പടി ആരോപണത്തില്‍ മാത്യുകുഴല്‍ നാടന്റെ ഹര്‍ജി രാഷ്ട്രീയപ്രേരിതമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ഹര്‍ജിയില്‍ സര്‍ക്കാരിനെ കക്ഷി ചേര്‍ത്തിട്ടില്ലെന്ന തടസവാദം ഡിജിപി ഉന്നയിച്ചു. മുഖ്യമന്ത്രിയെ എതിര്‍കക്ഷിയാക്കിയത് അനാവശ്യ നടപടിയെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. കേസ് 18ന് വീണ്ടും പരിഗണിക്കും.
മാസപ്പടി ആരോപണത്തില്‍ മാത്യുകുഴല്‍ നാടന്റെ ഹര്‍ജി രാഷ്ട്രീയപ്രേരിതമെന്നാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്. ഹര്‍ജി ക്രമപ്രകാരം അല്ല. മുഖ്യമന്ത്രിയെ എതിര്‍ കക്ഷിയാക്കിയത് അനാവശ്യ നടപടിയാണെന്നും സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചു. വിജിലന്‍സ് കോടതിയില്‍ എതിര്‍പ്പറിയിച്ച് ഹാജരാക്കിയ
രേഖകള്‍ ഹര്‍ജിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്ന് ഡിജിപി ചൂണ്ടിക്കാട്ടി. അതേസമയം, പ്രഥമദൃഷ്ട്യാ കേസുണ്ടോ എന്നാണ് പരിശോധിക്കേണ്ടതെന്ന് കുഴല്‍നാടന്‍ കോടതിയില്‍ വാദിച്ചു. വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും പണം നല്‍കിയതായി കണ്ടെത്തിയിട്ടുണ്ട്. സുപ്രീം കോടതി ഉത്തരവ് പ്രകാരം
സര്‍ക്കാരിനെ കക്ഷിയാക്കേണ്ടതില്ലെന്നും മാത്യുകുഴല്‍ നാടന്‍ ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിക്കും മകള്‍ വീണാ വിജയനും ആലുവയിലെ കരിമണല്‍ കമ്പനി പണം നല്‍കിയതില്‍ അന്വേഷണം ആവശ്യപ്പെട്ട് കുഴല്‍ നാടന്‍ നല്‍കിയ ഹര്‍ജി തിരുവനന്തപുരം വിജലന്‍സ് കോടതി തള്ളിയിരുന്നു.
ഇതിനെതിരെയാണ് മാത്യു കുഴല്‍നാടന്‍ ഹൈക്കോടതിയെ സമീപിച്ചത്. കേസ് 18 ന് പരിഗണിക്കാന്‍ കോടതി മാറ്റി. കോടതിയില്‍ നിലവിലുള്ള ഗിരീഷ് ബാബുവിന്റെ ഹര്‍ജിക്കൊപ്പം പരിഗണിക്കും.