നീറ്റ് പരീക്ഷ നടത്തിപ്പില്‍ ഇടപെട്ട് സുപ്രീം കോടതി.നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയോട് വിശദീകരണം തേടി. പരാതികള്‍ പരീക്ഷയുടെ പവിത്രതയെ ബാധിച്ചെന്ന് കോടതി വ്യക്തമാക്കി.എന്നാല്‍ കൗണ്‍സിലിംഗ് തടയണമെന്ന ആവശ്യത്തില്‍ കോടതി ഇടപെട്ടില്ല.
ബീഹാറിലെ പാട്‌നയില്‍ ചോദ്യപേപ്പര്‍ ചോര്‍ന്നതായും ' രാജസ്ഥാനില്‍ തെറ്റായ ചോദ്യപേപ്പര്‍ നല്‍കിയെന്നും ഹര്‍ജിയില്‍ പരീക്ഷാര്‍ത്ഥികള്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഗ്രേസ് മാര്‍ക്ക് നല്‍കിയതില്‍ ക്രമക്കേട് നടന്നതായും ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു. കേസ് അടുത്ത മാസം എട്ടിന് വീണ്ടും പരിഗണിക്കും.