Share this Article
സണ്ണി ലിയോണിയുടെ ഡാന്‍സ് പ്രോഗ്രാമിന് വിലക്കുമായി വൈസ് ചാൻസലർ; റജിസ്ട്രാർക്ക് നിർദേശം
വെബ് ടീം
posted on 12-06-2024
1 min read
sunny-leone-s-dance-show-halted-by-kerala-university-vice-chancellor

തിരുവനന്തപുരം: കേരള സര്‍വകലാശാള ക്യാമ്പസിലുള്ള യൂണിവേഴ്‌സിറ്റി എന്‍ജിനിയറിങ് കോളജില്‍ ബോളിവുഡ് നടി സണ്ണി ലിയോണിയുടെ പ്രോഗ്രാം വൈസ് ചാന്‍സലര്‍ തടഞ്ഞു. ഇത് സംബന്ധിച്ച നിര്‍ദേശം വിസി ഡോ. കുന്നുമ്മല്‍ മോഹന്‍ രജിസ്ട്രാര്‍ക്ക് നിര്‍ദേശം നല്‍കി. അടുത്തമാസം അഞ്ചിന് സണ്ണി ലിയോണിയുടെ ഡാന്‍സ് പ്രോഗ്രാം നടത്താനായിരുന്നു തീരുമാനം. ഈ പരിപാടിക്ക് സര്‍വകലാശാലയുടെ അനുമതി തേടിയിരുന്നില്ല.

പുറത്തുനിന്നുള്ള ഡിജെ പാര്‍ട്ടികള്‍, സംഗീതനിശ തുടങ്ങിയവ ക്യാമ്പസില്‍ നടത്തുന്നതിന് സര്‍ക്കാര്‍ നിരോധനമേര്‍പ്പെടുത്തിയിട്ടുണ്ട്.ഈ ഉത്തരവ് നിലനില്‍ക്കെയാണ് സര്‍വകലാശാലയുടെ അനുമതിയില്ലാതെ സണ്ണി ലിയോണിയുടെ സ്‌റ്റേജ് ഷോ നടത്താന്‍ കേരളയിലെ എഞ്ചിനീയറിങ് കോളജ് വിദ്യാര്‍ഥി സംഘടന തീരുമാനിച്ചത്.എന്നാല്‍ ഒരു കാരണവശാലും വിദ്യാര്‍ഥികള്‍ ഇത്തരം പരിപാടികള്‍ ക്യാമ്പസിലോ പുറത്തോ യൂണിയന്റെ പേരില്‍ സംഘടിപ്പിക്കാന്‍ അനുവദിക്കില്ലെന്ന കര്‍ശന നിലപാടിലാണ് വിസി.

തിരുവനന്തപുരം എന്‍ജിനിയറിങ് കോളജിലും കഴിഞ്ഞവര്‍ഷം കുസാറ്റിലും സംഘടിപ്പിച്ച പരിപാടിയില്‍പ്പെട്ട് വിദ്യാര്‍ഥികള്‍ മരിച്ചിരുന്നു. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories