ന്യൂഡൽഹി: എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ അരുന്ധതി റോയിയെ യു.എ.പി.എ പ്രകാരം പ്രോസിക്യൂട്ട് ചെയ്യാൻ ഡൽഹി ലഫ്റ്റനന്റ് ഗവർണർ വിനയ് കുമാർ സക്സേന അനുമതി നൽകി. 2010ൽ നടന്ന പരിപാടിക്കിടെ പ്രകോപനപരമായ പ്രസംഗം നടത്തിയെന്നാണ് കേസ്.
2010 ഒക്ടോബർ 21ന് രാഷ്ട്രീയത്തടവുകാരെ മോചിപ്പിക്കുന്നതിനായുള്ള കമ്മിറ്റി ആസാദി ദ ഓൺലി വേ എന്ന ബാനറിൽ ഒരു പരിപാടി സംഘടിപ്പിച്ചിരുന്നു. അരുന്ധതി റോയിയും പരിപാടിയിൽ പ്രസംഗിച്ചിരുന്നു. സമ്മേളനത്തിൽ പ്രകോപനപരമായ പ്രസംഗം നടത്തിയെന്നാരോപിച്ച് അരുന്ധതി റോയിക്കും മറ്റ് പ്രാസംഗികർക്കുമെതിരെ കേസെടുത്തിരുന്നു.