Share this Article
മാത്യു കുഴല്‍നാടന്റെ ഹര്‍ജിയില്‍ മുഖ്യമന്ത്രിക്കും മകള്‍ക്കും ഹൈക്കോടതി നോട്ടീസ്
High Court notice to Chief Minister and daughter on Mathew Kuzhalnadan's petition

മാസപ്പടി ഇടപാടിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള   മാത്യു കുഴൽ നാടന്റെ ഹർജിയിൽ മുഖ്യമന്ത്രിയ്ക്കും മകൾക്കും ഹൈക്കോടതി നോട്ടീസ്. സി .എം.ആർ.എൽ അടക്കമുള്ള എല്ലാ എതിർ കക്ഷികൾക്കും നോട്ടീസ് നൽകി. ജസ്റ്റിസ് കെ.ബാബുവിന്റേതാണ് നടപടി.

സി.എം.ആർ.എൽ - എക്സാലോജിക് മാസപ്പടി ഇടപാടിൽ അന്വേഷണം  ആവശ്യപ്പെട്ട് എംഎൽഎ മാത്യു കുഴൽനാടൻ നൽകിയ റിവിഷൻ  ഹർജിയിലാണ് ഹൈക്കോടതിയുടെ സുപ്രധാന തീരുമാനം ഉണ്ടായിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ ,മകൾ വീണ വിജയൻ  ,സി.എം.ആർ.എൽ ഉൾപ്പെടെയുള്ള എതിർകക്ഷികൾക്കാണ്    ഹൈക്കോടതി സിംഗിൾ ബഞ്ച് നോട്ടീസ് നൽകിയിരിക്കുന്നത്.

സർക്കാരിനെ കക്ഷി ചേർക്കാതെയാണ് കുഴൽ നാടന്റെ ഹർജിയെന്ന്  ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ   കോടതിയിൽ ആവർത്തിച്ചു. സമാന ആവശ്യം ഉന്നയിച്ചുള്ള ഗിരീഷ് ബാബുവിന്റെ ഹർജിയിൽ നിയമവശം  പരിശോധിച്ച് ഉത്തരവ് പറയാമെന്നായിരുന്നു കോടതിയുടെ  നിലപാട്.

മുഖ്യമന്ത്രിയുൾപ്പെടെയുള്ളവർക്കെതിരെ അന്വേഷണം നിരസിച്ച വിജിലൻസ് കോടതി ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ്   മാത്യു കുഴൽനാടൻ  റിവിഷൻ ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. കുഴൽ നാടന്റെ ഹർജിയിൽ സർക്കാരിനെ കക്ഷിയാക്കിയിട്ടില്ല. 

അതേ സമയം, താൻ നൽകിയ തെളിവുകൾ വിശദമായി പരിശോധിക്കാതെയാണ് വിജിലൻസ് കോടതി ഉത്തരവിട്ടതെന്ന് മാത്യു കുഴൽ നാടൻ വാദിച്ചു.  കൂടാതെ മുഖ്യമന്ത്രിയ്ക്കെതിരെ ആരോപണമുന്നയിച്ചതു കൊണ്ട് രാഷ്ട്രീയ പ്രേരിതമെന്നു പറഞ്ഞ് പരാതി തള്ളാനാവില്ലെന്നും മാത്യു കുഴൽ നാടൻ  വാദമുന്നയിച്ചു.  ഹർജി  ജൂലൈ 2 ന്‌ വീണ്ടും പരിഗണിക്കും .


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories