ഹരിയാന: മലയാളി എയർഹോസ്റ്റസിനെ ഹരിയാന ഗുഡ്ഗാവിലെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി.എയർ ഇന്ത്യയിൽ ജോലി ചെയ്യുന്ന ചെമ്പകപ്പാറ തമ്പാൻസിറ്റി വാഴക്കുന്നേൽ ബിജു-സീമ ദമ്പതികളുടെ മകൾ ശ്രീലക്ഷ്മിയാണ് (24) മരിച്ചത്. താമസിച്ചിരുന്ന ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയെന്നാണ് വീട്ടുകാർക്ക് വിവരം ലഭിച്ചത്.
ഞായറാഴ്ച രാത്രിയിൽ വീട്ടുകാരുമായി സംസാരിച്ചിരുന്നതായി പറയുന്നു. എയർ ഹോസ്റ്റസ് പരിശീലനം പൂർത്തിയാക്കിയ ശ്രീലക്ഷ്മി കഴിഞ്ഞ മെയ് മാസത്തിൽ വീട്ടിലെത്തിയിരുന്നു. ജൂൺ ആദ്യമാണ് എയർ ഇന്ത്യയിൽ ജോലിയിൽ പ്രവേശിച്ചത്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)