Share this Article
നിയമസഭ സമ്മേളനം ഇന്നുമുതൽ തുടരും
Assembly session will continue from today

നിയമസഭ സമ്മേളനം ഇന്നുമുതൽ തുടരും. കുവൈറ്റ് ദുരന്തത്തിൽ മരിച്ചവർക്ക് നിയമസഭ ചരമോപചാരം അർപ്പിക്കും. സംസ്ഥാനത്ത് ക്ഷേമ പെൻഷൻ മുടങ്ങുന്ന വിഷയം പ്രതിപക്ഷം സഭയിൽ അടിയന്തര പ്രമേയമായി   ഉന്നയിച്ചേക്കും.

മദ്യനയവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ  ചോദ്യോത്തരവേളയിൽ ഉണ്ടാകും. മദ്യനയത്തിൽ ടൂറിസം വകുപ്പ് നൽകിയ ശുപാർശകളാണ് പ്രതിപക്ഷം ചോദ്യമായി  ഉന്നയിക്കുന്നത്.

ക്രിമിനൽ പശ്ചാത്തലം ഉള്ള പോലീസ് ഉദ്യോഗസ്ഥരെ സർവീസിൽ നിന്ന് നീക്കം  ചെയ്യണമെന്ന വിഷയം ശ്രദ്ധ ക്ഷണിക്കലായി പ്രതിപക്ഷം ഉയർത്തും.  ഭക്ഷ്യ , പൊതുമരാമത്ത് ടൂറിസം വകുപ്പുകളുടെ ഉപധനാഭ്യർത്ഥന ചർച്ചകളും സഭയിൽ നടക്കും.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories