പട്‌ന: ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചൂണ്ടുവിരല്‍ പരിശോധിക്കുന്ന ദൃശ്യങ്ങള്‍ സമൂഹികമാധ്യമങ്ങളില്‍ വൈറലാകുന്നു. ബിഹാറിലെ രാജ്ഗിറില്‍ നളന്ദ സര്‍വകലാശാലയുടെ പുതിയ ക്യാമ്പസിന്റെ ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു സംഭവം.
വാര്‍ത്താ ഏജന്‍സിസായ പിടിഐ ആണ് വീഡിയോ പുറത്തുവിട്ടത്. വേദിയില്‍ തൊട്ടടുത്ത കസേരകളില്‍ ഇരുവരും ഇരിക്കുന്നതും പെട്ടെന്ന് നിതീഷ് കുമാര്‍ മോദിയുടെ ഇടതു കൈ പിടിച്ച് ചൂണ്ടുവിരല്‍ പരിശോധിക്കുന്നതാണ് ദൃശ്യങ്ങളില്‍ ഉള്ളത്.
പ്രധാനമന്ത്രിയുടെ വിരലിലെ വോട്ടിങ് മഷി പരിശോധിക്കുകയായിരുന്നു നിതീഷ് എന്നാണ് മനസ്സിലാക്കുന്നത്. തന്റെ ചൂണ്ടുവിരല്‍ നിതീഷ് പ്രധാനമന്ത്രിയെ കാണിക്കുന്നതും വീഡിയോയില്‍ കാണാം.
മോദിയുടെ കൈ പരിശോധിക്കുന്ന വീഡിയോ ഇവിടെ ക്ലിക്ക് ചെയ്തു കാണാം