Share this Article
KK ലതികക്കെതിരെ കേസെടുക്കാത്തതില്‍ VP ദുല്‍ഖിഫില്‍ പൊലീസ് സ്റ്റേഷനില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു
VP Dulkhif protested against KK Latika by stabbing at the police station

കാഫിര്‍ പരാമര്‍ശത്തില്‍ സി.പി.ഐ.എം നേതാവും മുന്‍ എം.എല്‍.എയുമായ കെ.കെ.ലതികക്കെതിരെ കേസെടുക്കാത്തതില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം.

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയും കോഴിക്കോട് ജില്ല പഞ്ചായത്തംഗവുമായ വി.പി ദുല്‍ഖിഫില്‍ നല്‍കിയ പരാതി സ്വീകരിക്കാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്നാണ് കുറ്റ്യാടി പൊലീസ് സ്റ്റേഷനില്‍ പ്രതിഷേധം നടത്തിയത്.

പരാതി സ്വീകരിക്കില്ലെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ നിലപാടെടുത്തതോടെ ദുല്‍ഖിഫില്‍ ഒന്നര മണിക്കൂറോളം പൊലീസ് സ്റ്റേഷനില്‍ കുത്തിയിരുന്നു പ്രതിഷേധിക്കുകയായിരുന്നു. ഒടുവില്‍ ഡി.വൈ.എസ്.പിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് പരാതി സ്വീകരിച്ചതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories